Mission News
Mission News
Sunday, 21 Aug 2022 00:00 am
Mission News

Mission News

മലപ്പുറം: വിവാഹച്ചടങ്ങിനു പോകാന്‍ അമ്മയ്ക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച്‌ ആറു വയസ്സുകാരി മരിച്ചു.

മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.

കുന്നുംപുറം-വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.