Mission News
Mission News
Friday, 19 Aug 2022 18:00 pm
Mission News

Mission News

കോയമ്പത്തൂർ: യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വച്ചായിരുന്നു കാലം ചെയ്തത്. അസുഖ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട്. 

തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നുകുളത്ത് ജനനം. 1995 ആഗസ്റ്റ് 6 ന് തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് കശ്ശീശാ സ്ഥാനം സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ പത്രോസ് മോർ ഒസ്താത്തിയോസ്  എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.

കബറടക്ക ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3 30ന് വെട്ടിക്കൽ MSOT സെമിനാരിയിലെ സെൻറ് അപ്രേം ചാപ്പലിൽ വച്ച്.