Mission News
Mission News
Thursday, 18 Aug 2022 18:00 pm
Mission News

Mission News

കൊച്ചി: സ്വപ്ന സുരേഷിന്റെ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള ഗൂഢാലോചന കലാപശ്രമ കേസുകൾ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് വിധി. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വപ്നക്കെതിരെ കേസെടുത്തത്. കൻ്റോൺമെൻറ് കസബ സ്റ്റേഷനുകളിലാണ് കേസ്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് സിയാദ് റഹ്മാന്റെ വിധി.

മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേസ് എടുത്തത് എന്നും പ്രതികാര നടപടിയാണ് ഇതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചത്.

എന്നാല്‍ യാതൊരു തെളിവും ഇല്ലാതെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു