Mission News
Mission News
Tuesday, 03 Nov 2026 00:00 am
Mission News

Mission News

 

അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) യുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിച്ചു. കോളേജിൽ സ്ഥാപിച്ച 150 കെ.വി. സോളാർ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തും സാമൂഹിക സേവന മേഖലയിലും കഴിഞ്ഞ 25 വർഷമായി ഡിസ്റ്റ് നൽകിവരുന്ന സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു.

രജതജൂബിലി ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി ഈ വർഷം കോളേജിന് ലഭിച്ച സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് നിർവഹിച്ചു. യു.ജി.സി. അംഗീകാരത്തോടെ സർവകലാശാല അനുവദിച്ച സ്വയംഭരണ പദവി സ്ഥാപനത്തിന്റെ അക്കാദമിക മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ചടങ്ങിൽ വിലയിരുത്തി. വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ ഈ അധ്യയനവർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ സ്ഥാനമേറ്റു.

രജതജൂബിലിയുടെ ഭാഗമായി നിരവധി വികസന-സാമൂഹികക്ഷേമ പദ്ധതികളാണ് കോളേജ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടാമത് 'സഹപാഠിക്കൊരു വീട്' പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹനായ വിദ്യാർഥിക്ക് വീട് നിർമിച്ചുനൽകുന്നതാണ് പദ്ധതി.

പുതുതായി നിർമിക്കുന്ന പുരുഷ ഹോസ്റ്റലിന്റെ ഉദ്ഘാടനം മേരിമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. അലക്സ് ചാലങ്ങാടി വി.സി. നിർവഹിച്ചു.

സ്ഥാപനത്തിൽ സേവനം പൂർത്തിയാക്കിയ മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, ഫിനാൻസ് ഡയറക്ടർമാർ എന്നിവരെ ആദരിച്ചു. 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വിൻസെൻഷ്യൻ സഭാ സുപ്പീരിയർ ജനറൽ റവ. ഡോ. പോൾ പുതുവ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ മംഗലത്ത് വിസി, മാനേജർ ഡോ. ഫാ. റോബിൻ ചിറ്റുപറമ്പിൽ വിസി, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് തടത്തിൽ വി.സി, ഫാ. മാത്യു മാലിയേക്കൽ വി.സി, ഫിനാൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റീൻ പുത്തൻപുരയിൽ വിസി എന്നിവർ പങ്കെടുത്തു.