Mission News
Mission News
Tuesday, 03 Nov 2026 00:00 am
Mission News

Mission News

 
 കൊച്ചി: ആറാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ വിവേകിന്റെ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച കുട്ടിക്കവിതകളുടെ രണ്ടാമത്തെ പുസ്തകം പ്രൊഫ. എം കെ സാനു മാഷിന് സമർപ്പിച്ചുകൊണ്ട് കേരളപ്പിറവി ദിനത്തിൽ മന്ത്രി അനൂപ് ജേക്കബ് പ്രകാശനം നിർവഹിച്ചു. ഇംഗ്ലീഷ് ഹിന്ദി മലയാളം ഉൾപ്പെടുന്ന കുട്ടിക്കവിതകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തീർത്ഥ വിവേകിന്റെ ഈ കവിതകൾ 2026 ലെ കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ഏറ്റവും പ്രായം കുറഞ്ഞ സർഗാത്മക കവി എന്ന റെക്കോർഡിന് അർഹയാക്കിയിരുന്നു. 

കേരളപ്പിറവി ദിനത്തിൽ എറണാകുളം ബി ടി എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സാനു മാഷിന്റെ മക്കൾ ഡോ. ഗീത, രേഖ എന്നിവർ ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തി. മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ രാധികാ വർമ്മ, എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീനാശങ്കർ, ഐ എം എ മുൻസംസ്ഥാന അധ്യക്ഷൻ ഡോ. എബ്രഹാം വർഗീസ്, ഡോ. കെ എം സൗമ്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 
 തീർത്ഥ വിവേകിന്റെ ആദ്യ പുസ്തകം പ്രകാശനം നിർവഹിച്ചതും അവതാരിക എഴുതിയതും സാനുമാഷ് ആയിരുന്നു. കുട്ടികൾക്ക് എളുപ്പത്തിൽ ഹൃദ്യസ്ഥമാക്കി ചൊല്ലാൻ കഴിയും വിധവും കവിതകളുടെ ആശയം വെളിവാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തുന്നതാണ്   തീർത്ഥയുടെ കവിത രചനാരീതി ആകർഷണവും  വ്യത്യസ്തവും ആക്കുന്നത്. 
 നന്നേ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുണ്ണി കവിതകൾ 52 മിനിറ്റ് നിർത്താതെ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തീർത്ഥ മുമ്പ് ഇടം നേടിയിട്ടുണ്ട്. മൂന്നു ഭാഷകളിലായി 27 കവിതകൾ രചിച് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയും ഈ കൊച്ചു മിടുക്കി ശ്രദ്ധേയമായിട്ടുണ്ട്.

 എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥ വിവേക് തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തിൽ ഹൈക്കോടതി അഭിഭാഷകനായ വിവേക് കെ. വിജയന്റെയും ഡോ.സൗമ്യയുടെയും ഏക മകളാണ്.