Mission News
Mission News
Thursday, 29 Oct 2026 00:00 am
Mission News

Mission News

 

 തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളേജ് യൂണിയന്റെ
(നവോഥാൻ ) ആഭിമുഖ്യത്തിൽ കോളേജ് ഡേയും വിവിധ കലാപരിപാടികളും ഡിജെയും, വിവിധ കലാ കായിക മത്സരങ്ങളിൽ വിജയികളായവരെ  ആദരിക്കുക  ചെയ്തു.

ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

 അതിഥികളായി സിനിമാതാരം ബോബി സിംഹ, അമീൻ, ചലച്ചിത്രതാരം ചാന്ദിനി ശ്രീധരൻ, നിതിൻ പരമേശ്വരൻ, അഖിൽ ജി പി
എന്നിവർ പങ്കെടുത്തു.

ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ മനോജൻ കെ കെ അധ്യക്ഷത വഹിച്ചു.ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ ഷീജ ജി മനോജ് മുഖ്യപ്രഭാഷണം  നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി അസോസിയേറ്റ് ഡോ ലളിതക കൈലാസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കൃഷ്ണ, പ്രൊഫസർ ഡോ ബെന്നി, ഡോ മഞ്ജുള, ഡോക്ടർ രേഖാ,ഡോ ജാർലിൻ,ഡോ ഷബാസ്, എന്നിവർ പ്രസംഗിച്ചു. ഗൗരി നന്ദന നയിച്ച നവോത്ഥാൻ
2025-26, അക്ഷത് നയിക്കുന്ന നവോത്ഥാനം 2026- 27 ലേക്ക് കൈമാറിയിരിക്കുന്നു. കലാകായിക മത്സരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.