Mission News
Mission News
Friday, 23 Oct 2026 00:00 am
Mission News

Mission News

ആലുവ: നെടുമ്പാശ്ശേരി  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെട്ട കേസിൽ പ്രതിയായ Jinto ജോയിയെആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കുറ്റവിമുക്തനാക്കി. 2026 ജൂൺ 16-ന് സ്പെഷ്യൽ ജഡ്ജി ഷിബു ഡാനിയൽ ആണ് വിധി പ്രസ്താവിച്ചത്. സെഷൻസ് കേസ് നമ്പർ 659/2021-ലാണ് കോടതി വിധി.
2017 ജൂലൈ 5, 6 തീയതികളിൽ നെടുമ്പാശ്ശേരിയിലെ സാജ് എർത്ത് റിസോർട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നും മുന്നാറിലെ റിസോർട്ട് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, 420 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയും പ്രതിയും പരിചയപ്പെട്ടതെന്നും പിന്നീട് ബിസിനസ് സംബന്ധമായ ചർച്ചകൾക്കായി റിസോർട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു.
എന്നാൽ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരാതിക്കാരി നൽകിയ മൊഴികളിലും കോടതിയിൽ നൽകിയ മൊഴിയിലും സംഭവത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചു. ആദ്യ മൊഴികളിലും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും ബലാത്സംഗം നടന്നതിനെക്കുറിച്ചുള്ള വിവരണവും പിന്നീട് കോടതിയിൽ നൽകിയ മൊഴിയും തമ്മിലുള്ള വ്യത്യാസങ്ങൾ കോടതി പരിശോധിച്ചു.
പരാതിക്കാരിയുടെ മൊഴിയുടെ വിശ്വാസ്യതയും മറ്റ് തെളിവുകളും വിശദമായി വിലയിരുത്തിയ കോടതി, പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ ലഭ്യമായ തെളിവുകൾ മതിയായതല്ലെന്ന നിലപാടിലെത്തി. തുടർന്ന് ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 235(1) പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കേസിൽ പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിനോ വർഗീസ് കച്ചപ്പിള്ളി ഹാജരായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യമുന പി.ജി.യാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.. കേസിലെ ആരോപണങ്ങൾ കോടതിയിൽ സംശയാതീതമായി തെളിയിക്കപ്പെടാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കൽ ഉണ്ടായത്.