
**വധശിക്ഷ പ്രാകൃതമായ ശിക്ഷാ രീതി*
*റിട്ടയേർഡ് ജസ്റ്റിസ് എം അർ ഹരിഹരൻ നായർ*
ഇരുപത്തിനാലാം ലോക വധശിക്ഷ വിരുദ്ധ ദിനമായ ഒക്ടോബർ 10 ന് ലോക വധശിക്ഷ വിരുദ്ധ ദിനാചരണ ചടങ്ങ് റിട്ടയേർഡ് ഹൈക്കോർട്ട് ജസ്റ്റിസ് എം അർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. വേൾഡ് കോയലിഷൻ എഗൈൻസ്റ്റ് ദി ഡെത്ത് പെനാൽറ്റിയുടെ ഇന്ത്യ മെമ്പർ ആയ സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (സി അർ എസ് ജെ എസ് ) യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, വധശിക്ഷ അങ്ങേയറ്റം പ്രാകൃതമായ ശിക്ഷാ രീതിയാണെന്നും തന്റെ ഔദ്യോഗിക നീതിന്യായ ജീവിതത്തിൽ ഒരു പ്രതികളെയും വധശിക്ഷക്ക് വിധിച്ചിട്ടില്ല എന്നതിൽ താൻ സതൃപ്തനാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ അർ. പാർവതി ദേവി മുഖ്യപ്രഭാഷകയായിരുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് എതിരെയാണ് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളത് എന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നതായും പാർവതി ദേവി ചൂണ്ടിക്കാട്ടി. നിരപരാധികൾ വധശിക്ഷക്ക് വിധേയമാക്കപ്പെട്ട നിരവധി ഉദാഹരണങ്ങൾ അവർ ഓർമപ്പെടുത്തി. വധശിക്ഷ ഉടൻ നിർത്തലാക്കണമെന്നും പാർവതി ദേവി ആവശ്യപ്പെട്ടു.
നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, സി അർ എസ് ജെ എസ് സെക്രട്ടറി അർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബി.ജയചന്ദ്രൻ നായർ, , അഡ്വ. ലക്ഷ്മി എസ് അർ നായർ എന്നിവർ സംസാരിച്ചു.
ആർ. ജയചന്ദ്രരൻ
സെക്രട്ടറി, സി.ആർ.എസ്.ജെ .എസ്