
തിരുവനന്തപുരം: സോളി കെയർ ഫൗണ്ടേഷൻ നട്ടെല്ല് സംബന്ധമായ രോഗങ്ങളെ കുറിച്ചും മറ്റും സിമ്പോസിയം തിരുവനന്തപുരത്ത് നടന്നു ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നട്ടെല്ല് സംബന്ധമായ അസുഖങ്ങൾക്ക് ഓപ്പറേഷനും മറ്റും ഭീമമായ സാമ്പത്തിക ചെലവ് വരുന്നത് നൂറുകണക്കിന് സർജറികളാണ് പ്രമുഖ സ്പൈൻ സർജൻ ഡോ സുരേഷ് പിള്ള ചെയ്യുന്നതും അതോടൊപ്പം അദ്ദേഹം ചെയർമാനായ സോളിയർ എന്ന ഒരു സാധുജന ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. സോളി കെയർ ഫൗണ്ടേഷനും ഗോകുലം ഹെൽത്ത് കെയറും സാധാരണക്കാരെ സഹായിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ,മുൻ ഡിജിപി സിബി മാത്യു. അരുൺ എസ് നായർ ഐപിഎസ് എന്നിവർ മുഖ്യാതിഥികള യിരുന്നു.ഡോ ലില്ലി രാജപ്പൻ അധ്യക്ഷത വഹിച്ചു.
സോളി കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ സുരേഷ് പിള്ള,
കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ എസ് വിക്രമൻ, അനിൽ അഴവീട്, നിസാം പി , മുഹമ്മദ് ഷിബു എന്നിവർ പ്രസംഗിച്ചു. സ്പൈൻ സർജറിയെ കുറിച്ചുള്ള വിവിധതരം ക്ലാസുകളും പ്രഭാഷണങ്ങളും സിമ്പോസിയത്തിൽ ഉണ്ടായിരുന്നു.