
അട്ടപ്പാടി : ആദിവാസിയുടെ സ്വത്വവും സ്വത്തും നിലനിർത്താൻ സംഘശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുവാൻ ആദിവാസി സമൂഹത്തെ കൂടുതൽ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ആദിവാസി അവകാശ സംഗമവും ഊരുത്സവവും സംഘടിപ്പിക്കാൻ അട്ടപ്പാടിയിൽ നടന്ന ആലോചന യോഗത്തിൽ തീരുമാനമായി,
ആദിവാസി അവകാശ സംഗമവും- ഊരുത്സവവും സംഘടിപ്പിക്കുന്നതിനായിയുള്ള സംഘാടക സമിതി രൂപീകരിച്ചു .
അട്ടപ്പാടി അഗളിയിൽ നടന്ന രൂപീകരണ യോഗം
ഊരുമൂപ്പൻ ചൊരിയ മൂപ്പൻ ഉദ്ഘാടനം ചെയ്തു.
ഏകതാപരിഷത്ത് കൺവീനർ രാഘവൻ അടുക്കം അധ്യക്ഷത വഹിച്ചു.
സന്തോഷ് മലമ്പുഴ വിഷയാവതരണം നടത്തി.
ഏകതാ പരിഷത്ത് നേതാവ് രമേശ് മേത്തല ,കെ കാർത്തികേയൻ,കെ ശിവാനി, സി.കെ.സുമ,വടികയമ്മ,ബേബി, രംങ്കിയമ്മവൈദ്യർ,മനീഷ് കിണറ്റിക്കര.ഇ.കെ. ഭഗവതി എന്നിവർ സംസാരിച്ചു.
കേരളത്തിലെ പ്രധാന ആദിവാസി മേഖലയിലെ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ അട്ടപ്പാടിയിൽ ഒരു മാതൃക ആദിവാസി പാർലമെൻറ് സംഘടിപ്പിക്കുവാനും. അവകാശ പത്രിക തയ്യാറാക്കാനും അത് ബന്ധപ്പെട്ട അധികാരികളിൽ സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഇതോടനുബന്ധിച്ച് ആദിവാസി കലാകാരന്മാരുടെ കലാപരിപാടികൾ ഉൾപ്പെടുന്ന ഊരുത്സവവും അട്ടപ്പാടിയിൽ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രാഘവൻ അടുക്കം കോർഡിനേറ്ററും
ചൊരിയ മൂപ്പൻ ചെയർമാനും ദൊഡന്തമ്മൻ വൈസ് ചെയർമാനും കെ.ശിവാനി കൺവീനറും മായിട്ടുള്ള
കമ്മിറ്റിക്ക് രൂപം നൽകി.
ആദിവാസി അവകാശ പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ ജില്ലകളിൽ അവകാശ പത്രിക ചർച്ചാ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന അവകാശ പത്രിക സമ്മേളനങ്ങൾക്ക് ശേഷം അവകാശ പത്രിക തയ്യാറാക്കി ഭരണ നേതൃത്വത്തിന് കൈമാറുന്നതിനും യോഗം തീരുമാനിച്ചു.