Mission News
Mission News
Sunday, 04 Oct 2026 18:00 pm
Mission News

Mission News

അങ്കമാലി: അങ്കമാലിയിലെ ഏറ്റവും വലിയ അപകട മേഖലയായ ടെൽക്ക് ഹോം സയൻസ് കോളേജ് പരിസരത്തെ അപകടങ്ങൾ ഒഴിവാക്കാൻ അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ പി പി പി അടിസ്ഥാനത്തിൽ മാർട്ടിൻ കപ്പേള ജംഗ്ഷൻ യു ടേണിൽ സ്ഥാപിച്ച 5 ബ്ലിങ്കർ ലൈറ്റുകളുടെ സ്വിച്ച് ഓൺ നഗരസഭാധ്യക്ഷ റീത്ത പോൾ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ അഡ്വ സാജി ജോസഫ്,ബാസ്റ്റിൻ ഡി പാറക്കൽ,ആൻ്റു മാവേലി,കെ ഡി ജയൻ , അഡ്വ കെ എസ് ഷാജി,എൻ വി പോളച്ചൻ,കെ എ ജോൺസൺ,കെ വി ആൻ്റണി, ജിൻസി ജിമ്മി,ജി എം വർഗീസ്, പ്രശാന്ത് രത്നപ്പൻ, ബിജു ഗർവാസീസ്,മെർലിൻ ഡിയോൺ എന്നിവർ പ്രസംഗിച്ചു.