Mission News
Mission News
Monday, 28 Sep 2026 18:00 pm
Mission News

Mission News


ഇടുക്കി  : ജില്ലയിൽ 
 പരുന്തുംപാറ,വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ഭൂമി വർഷങ്ങളായി കയ്യേറിയതും അനകൃതമായി പട്ടയം സമ്പാദിച്ച് നിർമ്മി ച്ചതുമായ റിസോർട്ടുകളും ഹെക്ടർ കണക്കിന്   സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമ്മിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യഗസ്ഥർക്കെതിരെ നടപടി എടുത്ത് കയ്യേറ്റഭൂമി തിരിച്ചുപിടിക്കണമെന്നും കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ചെയർമാൻ ഷിബൂ കെ തമ്പി. ജനറൽ സെക്രട്ടറി പി ടി ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു. മുൻപു ണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥർ  തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങൾ വീണ്ടും കയ്യേറി  നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും വേലികൾ സ്ഥാപിച്ചും സ്വകാര്യ വ്യക്തികൾ സ്വന്തമാക്കിയിട്ടുള്ള  ഭൂമി തിരിച്ചുപിടിച്ച് ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.