Mission News
Mission News
Monday, 28 Sep 2026 18:00 pm
Mission News

Mission News

 


വെൽഫെയർ കോർപ്പറേഷൻ രൂപീകരിക്കുക: കേരള വിധവാ വെൽഫെയർ സംഘം 

കൊച്ചി: വെൽഫെയർ കോർപ്പറേഷൻ രൂപീകരിക്കുക, ശരണ്യ വായ്പ പദ്ധതി ഒരു ലക്ഷം രൂപയായി ഉയർത്തുക, എംപ്ലോയ്മെൻ്റ് വഴിയുള്ള സംവരണം ക്ലാസ് ഫോർ ജീവനക്കാരിൽ നിന്നും ക്ലാസ് ടു, ക്ലാസ് ത്രീ ജീവനക്കാരെയും കൂടി ഉൾപ്പെടുത്തുക, ദേശീയ കുടുംബ സഹായ പദ്ധതി കാലതാമസം കൂടാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയം കേരള വിധവ വെൽഫെയർ സംഘം സംസ്ഥാന വാർഷിക സമ്മേളനം വഴി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് സുലു മനോജ് അധ്യക്ഷത വഹിച്ചു. വിധവ വെൽഫെയർ സംഘം ചെയർമാനായിരുന്ന എ എം സെയ്ദിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംഘം രക്ഷാധികാരി കെ കെ ചന്ദ്രൻ സംസ്ഥാന വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ബിജോയ് ആൻ്റു സ്രാമ്പിക്കൽ പറവൂർ ആമുഖപ്രസംഗം നടത്തി "മാതൃ വിലാപം" എന്ന കവിത അവതരിപ്പിച്ചു. കരുതൽ വനിതാ സംഘം സംസ്ഥാന പ്രസിഡൻ്റ് എൽസി ബോസ്, സംസ്ഥാന ജനറൽ സെക്രട്ടറി കാർത്ത്യായനി തങ്കപ്പൻ, വർക്കിംഗ് പ്രസിഡൻ്റുമാരായ എൻ സൈനബ വയനാട്, ശാരദ ശ്രീധർ കോഴിക്കോട്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സുജാത വിശ്വനാഥ് എറണാകുളം, അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധു ഷിബു പറവൂർ, സെക്രട്ടറി സുലോചന രാജൻ ചാലക്കുടി, ഓമന രാജഗോപാൽ തൃശൂർ, കോഡിനേറ്റർമാരായ രഘു കൊല്ലം, സുധീർ തമ്മനം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.