Mission News
Mission News
Monday, 28 Sep 2026 18:00 pm
Mission News

Mission News

 

 അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അങ്കമാലി മർച്ചന്റ്സ് അസോസിയേഷനും, ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി വ്യാപാര ഭവനിൽ നടത്തിയ ലോക ഹൃദയ  ദിനാചരണം ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് എം ഉദ്ഘാടനം നിർവഹിച്ചു. ഹൃദയശൂന്യരല്ല പോലീസ് ഉദ്യോഗസ്ഥർ, ഹൃദയ വിശാലതയുള്ളവരാണെന്നും, അങ്കമാലി വ്യാപാരി സമൂഹവും എൽ എഫ് ആശുപത്രിയും ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണന്നും  ഡിവൈഎസ്പി പറഞ്ഞു. മർച്ചന്റ്സ്  അസോസിയേഷൻ പ്രസിഡണ്ട് എൻ. വി   പോളച്ചൻ അധ്യക്ഷത വഹിച്ചു. അങ്കമാലി,ആലുവ, പെരുമ്പാവൂർ എന്നി പ്രദേശങ്ങളിൽ സ്കൂളുകളിലും സ്ഥാപനങ്ങളിലും ആയി നൂറോളം ഇടങ്ങളിൽ സിപി ആര്‍ ട്രെയിനിങ് നടത്തുവാൻ ആശുപത്രി തീരുമാനിച്ചതായും, സിപിആറിന്റെ പ്രാധാന്യത്തെക്കുറിച്ചും  ആശുപത്രി ഡയറക്ടർ ഫാദർ ജേക്കബ് ജോർജ് പാലക്കപ്പിള്ളി വിശദീകരിച്ചു. ഡോ. സ്റ്റിജി ജോസഫും, ഡോ. എ. കെ   റഫീക്കും  ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. തുടർന്ന് നഴ്സുമാരുടെ  നേതൃത്വത്തിൽ ഫ്ലാഷ് മോഗും, പങ്കെടുത്ത വർക്കായി സിപിആർ ട്രെയിനിങ്ങും നടത്തി. പി.കെ. പുന്നൻ ,ഡെന്നി പോൾ, ജോഷി ജോർജ് ,ബിജു പൂപ്പത്ത്. ബെന്നി കുര്യാക്കോസ് മനോജ് അലക്സ്, ജോബി നെല്ലിശ്ശേരി , സാജു ചാക്കോ , ഡാന്റി ജോസ് , ജോണി കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.