Mission News
Mission News
Friday, 25 Sep 2026 18:00 pm
Mission News

Mission News

അങ്കമാലി: കറുക്കുറ്റി യു.സി പ്ലാസ ബിൽഡിംഗിൽ പുതുതായി ആരംഭിക്കുന്ന ‘നെസ്റ്റ് ക്ലോത്തിംഗ് – സർപ്ലസ് സ്റ്റോർ’ ഗ്രാൻഡ് ഓപ്പണിംഗ് സെപ്റ്റംബർ 28ന് നടക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.
അങ്കമാലി എം.എൽ.എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. കൊക്കുന്നു സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ ആശീർവാദ കർമ്മത്തിന് നേതൃത്വം നൽകും.
വസ്ത്രവ്യാപാര രംഗത്ത് വൈവിധ്യമാർന്ന ശേഖരവുമായി പ്രവർത്തനം ആരംഭിക്കുന്ന നെസ്റ്റ് ക്ലോത്തിംഗ് സർപ്ലസ് സ്റ്റോറിന്റെ പുതിയ ഷോറൂം കരുക്കുറ്റി യു.സി പ്ലാസ ബിൽഡിംഗിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.
തീയതി: 28 സെപ്റ്റംബർ 2026, തിങ്കളാഴ്ച
സമയം: രാവിലെ 10 മണി
സ്ഥലം: യു.സി പ്ലാസ ബിൽഡിംഗ്, അങ്കമാലി – കറുക്കുറ്റി