Mission News
Mission News
Friday, 25 Sep 2026 18:00 pm
Mission News

Mission News

 

 അങ്കമാലി:- രണ്ടുമാസം മുമ്പാണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് കോൺക്രീറ്റ് മിക്സറിൽ  അകപ്പെട്ടത് ആന്തരിക അവയവങ്ങൾ അടക്കം പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച സുബ്രത്ത്  രണ്ടു മാസത്തിനു ശേഷമാണ് ആശുപത്രി വിടുന്നത്.

 ജോലി സ്ഥലത്തു വെച്ചാണ് യുവാവ് കോൺക്രീറ്റ് മിക്സറിൽ   അകപ്പെട്ടത്, വൈററ്റ് ആന്തരിക അവയവങ്ങൾ പുറത്തുവന്നു, വാരിയെല്ലുകൾ  പൊട്ടി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഫയർഫോഴ്സിനെ  വിവരം അറിയിച്ചെങ്കിലും സുബ്രത്തിനെ പുറത്തെടുക്കാൻ പ്രയാസമായിരുന്നു പിന്നീട് ഫയർഫോഴ്സ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ വിവരം അറിയിച്ചു, വിവരം ലഭിച്ച ഏതാനും നിമിഷങ്ങൾക്കകം ഡോക്ടർമാരും, നേഴ്സുമാരും അടുത്തെത്തി ഏറെ പ്രയാസപ്പെട്ട് കൂടുതൽ  ആന്തരിക അവയവങ്ങൾക്ക്  കേടുപാടുകൾ സംഭവിക്കാതെ യുവാവിനെ പുറത്തെടുക്കുകയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തു.

 അതിസങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ ഡോ. ഷിബു മോഹൻ, ഡോ. ജോൺ എബ്രഹാം, ഡോ. അജോ സെബാസ്റ്റ്യൻ, ഡോ. മഞ്ജു മാത്യു, ഡോ. ഹരികൃഷ്ണൻ, ഡോ. റഫീക്ക് എ കെ  എന്നിവർ പറഞ്ഞു.

 ഒത്തിരി അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സുബ്രത്തിന്‍റെ അവസ്ഥ വളരെ ഭയാനകമായിരുന്നു, രക്ഷപ്പെടാൻ പ്രയാസമായിരിക്കും എന്നാണ് ആദ്യം വിചാരിച്ചതെന്നും, എന്നാലും വളരെ നല്ല രീതിയിൽ എത്തിക്കാൻ ഇവിടുത്തെ ഡോക്ടർമാർക്ക് സാധിച്ചു എന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ വിശ്വാസ പറഞ്ഞു.

 രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് പോകുന്ന സുബ്രത്തിന്  രണ്ടാം ജന്മമാണിതെന്നും, അതിഥിയായി എത്തിയ തൊഴിലാളികളുടെ പ്രിയപ്പെട്ടവരുടെ കണ്ണീര് കാണാനല്ല, ഈ നാടിനെ വിശ്വസിച്ചെത്തിയ ഒരു സഹോദരന് പുതുജീവൻ പകർന്നു നൽകാൻ കഴിഞ്ഞതിലും, ആ പുഞ്ചിരി തിരികെ നൽകാൻ സാധിച്ചതിലും ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് അഭിമാനം ഉണ്ടെന്നും, ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം പഴയപോലെ സുബ്രത്തിന് ജോലി ചെയ്യാമെന്നും ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേപ്പിള്ളിയും പറഞ്ഞു . 

 രണ്ടുമാസം നീണ്ടുനിന്ന  ചികിത്സാ ചെലവുകൾ ഭൂരിഭാഗവും വഹിച്ചത്  കോൺട്രാക്ടർ അബിൻ ഇട്ടിരയും  ആശുപത്രിയുമാണ്, ചികിത്സിച്ച ഡോക്ടർമാരും നേഴ്സുമാരും പൂച്ചെണ്ടു നല്‍കിയാണ് സുബ്രത്തിനെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്.