Mission News
Mission News
Sunday, 20 Sep 2026 18:00 pm
Mission News

Mission News

തിരുവനന്തപുരം:  കരുതലിന്റെ കൈത്താങ്ങായി ജനപ്രിയ പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്*സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനപ്രിയ പ്രിയദർശിനി യാത്രാ പദ്ധതി സെപ്റ്റംബർ 22 ചൊവ്വാഴ്ച നൂറ് ദിവസം പൂർത്തിയാക്കുകയാണ്.സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂൺ 15ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്.പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി യാത്രാ സൗകര്യം കൂടുതൽ സ്ത്രീകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിന് പ്രേരണയായി.ദൈനംദിന യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പദ്ധതി വലിയ പിന്തുണയായി മാറിയിട്ടുണ്ട്.സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് പ്രിയദർശിനി യാത്ര.പദ്ധതി നൂറാം ദിനം പിന്നിടുമ്പോൾ, കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനും കെ.എസ്.ആർ.ടി.സി.യുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.


*പ്രിയദര്‍ശിനി പദ്ധതി നൂറാം ദിനാഘോഷം: 'സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം'; KSRTC ചെയര്‍മാന്‍*

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാര്‍ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കും മന്ത്രി ആദരവ് നല്‍കുമെന്ന് സിഎംഡി അറിയിച്ചു.