
കറുകുറ്റി : സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും പായസ വിതരണവും നടത്തി.മുതിർന്ന കോൺഗ്രസ്സ് നേതാവും കാർഷിക വികസന ബാങ്ക് വൈസ് പ്രെസിഡന്റ്റുമായ പി വി പൗലോസ് ദേശിയ പതാക ഉയർത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി പി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. പായസ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി ഉദ്ഘാടനം ചെയ്തു. കരയാംപറമ്പ് ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജി ജോയി റാണി പോളി യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറിമാരായ ഡോൺ പടുവൻ ഡൈമിസ് ഡേവീസ് മണ്ഡലം വൈസ് പ്രസിഡന്റ്റുമാരായ ജോസ് ജോൺസൺ ജെസ്റ്റിൻ ജോസ് എം ഡി ശ്രീധരൻപിള്ള ഷാജു പടുവാൻ നൈജു ഔപ്പാടാൻ ജോയി ഗോപുരത്തിങ്കൽ ഷാജു മാലിയേക്കൽ ജിജോ മണിയംകുഴി അനുജ സുന്ദരൻ നിതിൻ ജോണി തുടങ്ങിയവർ പങ്കെടുത്തു