Mission News
Mission News
Sunday, 14 Aug 2022 18:00 pm
Mission News

Mission News

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് സേനയിലെ മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകുന്ന വിശിഷ്ട സേവാമെഡൽ ഇപ്രാവശ്യം മുനമ്പം, DySP എം.കെ, മുരളിക്ക് ലഭിച്ചു.മഹാരാജാസ് കോളേജിലെ പഠനത്തിന് ശേഷം സേനയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്, നിയമ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്നതിനാലും, നീതിക്കായ് പോലീസ് സ്റ്റേഷൻ്റെ പടി കയറുന്നവർക്ക് അർഹമായ പരിഗണന നൽകി നീതി നടപ്പിലാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനെന്ന രീതിയിൽ പല ഭാഗത്ത് നിന്നും എതിർപ്പുകളും ഭീഷണികളും ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവക്കാതെ നിയമത്തിൻ്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ നീതി നടപ്പാക്കി കൊടുക്കുന്ന സേനയിലെ മികച്ച ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ സേനാ ഓഫീസർമാരുടെ സംഘടനയുടെ ഭരണ നേതൃത്വത്തിൽ എന്നും എല്ലാവരും ഉത്തരവാദിത്യങ്ങൾ ഏല്പിക്കാറുണ്ട്,, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനം അനുഷ്ടിക്കുമ്പോൾ ആരോടും കൊട്ടിഘോഷിക്കാതെ തന്നെ തൻ്റെ അധികാര പരിധിയിലുള്ള പലർക്കും, ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതിന് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രശംസയും ലഭിച്ചിട്ടുണ്ട്, അധികാരം ഒരു നിയോഗമാണെന്നും  അർഹിക്കുന്നവർക്ക് നീതിയും സംരക്ഷണവും, പരിരക്ഷയും നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുക സേനയിലെ ഓരോ ഉദ്യോഗസ്ഥരുടെയും കടമയാണെന്നാണ് ഈ അവസരത്തിൽ തനിക്ക് പിന്തുണ തരുന്ന സഹോദരതുല്യരായ സഹപ്രവർത്തകർക്ക്, പ്രശംസ സ്വീകരിക്കുന്ന DySP മുരളിയുടെ സന്ദേശം,