Mission News
Mission News
Tuesday, 28 Jul 2026 18:00 pm
Mission News

Mission News

കൊച്ചി: ആഫ്രിക്കയിലെ ഒരു പ്രവിശ്യയിൽ സ്വന്തമായി സ്വർണം ഖനനം ചെയ്യുന്ന മൈനിംഗ് കമ്പനിയുണ്ടെന്നും അതിൽ നിക്ഷേപിച്ചാൽ ഇരട്ടിലാഭം ഉണ്ടെന്നും അതിനായി ഓഹരി പങ്കാളിത്വം വാഗ്ദാനം ചെയ്ത് കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും, പ്രവാസികളുടെയും കയ്യിൽ നിന്ന് കോടികൾ വാങ്ങി കബളിപ്പിച്ചതുമായ് ബന്ധപ്പെട്ട ആരോപണമുന്നയിച്ച് കൊച്ചി സ്വദേശിക്കെതിരെ കബളിപ്പിക്കപ്പെട്ടവർ മുഖ്യമന്ത്രിക്ക് പരാതി നൽകി, ഇയാളുടെയും പങ്കാളിയായ ഭാര്യയുടെയും പേരിലാണ് ഇരകൾ പരാതി നൽകിയിരിക്കുന്നത്, അടിയന്തിരമായി ഇയാളുടെ പാസ്പോർട്ട് കണ്ട് കെട്ടണമെന്നും അല്ലെങ്കിൽ ആഫ്രിക്കയിലേക്ക് ഇയാൾ കടന്നു കളയാൻ സാധ്യത ഉണ്ടെന്നും പരാതിയിൽ പറയുന്നു. സ്വർണഖനി നിക്ഷേപ വാഗ്ദാനം കൂടാതെ ഐ: റ്റി: ബിസിനസിലും പങ്കാളിത്വം വാഗ്ദാനം ചെയ്ത് നിരവധി പേരുടെ കയ്യിൽ നിന്ന് കോടികൾ വാങ്ങാനുള്ള തന്ത്രം ഒരുക്കി കൊണ്ടിരിക്കുന്ന ഇയാളുടെ വിദേശയാത്രകളിലെ ചില നിരോധിത സംഘടന നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.  വ്യാജ കരാറുകളിലൂടെേ46 കോടി യോളംകബളിപ്പിച്ചതായി പരാതി, ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിലുള്ള എക്കണോമിക്സ് ഒഫൻസ്, വിഭാഗവും ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായറിയുന്നു.