
തൃശ്ശൂർ: വിവേകാനന്ദ സ്വാമിജിയുടെ അമൃതവാണികൾ ഭാരതത്തെ സ്വാതന്തത്തിലേക്ക് നയിക്കാൻ മുഖ്യ പങ്കുവഹിച്ചിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.പുറനാട്ടുകര ശ്രീരാമകൃഷ്ണമoത്തിൽ സ്വാതന്ത്രത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വിവേകാ യ നം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആത്മനോമോ ക്ഷാർത്ഥം ജഗത് ഹിദായത എന്ന ആപ്തവാക്യം വിവേകാനന്ദ സ്വാമിജി അക്ഷരാർത്ഥത്തിൽ പ്രപഞ്ചത്തെ മുഴുവൻ സ്വതന്ത്ര മോഹത്തിലേക്ക് കൊണ്ടുവരാനുള്ള സൂത്രവാക്യം കൂടിയായിരുന്നു. സ്വാമി സദ്ഭവാനന്ദജി അദ്ധ്യക്ഷത വഹിച്ചു. സ്വന്തം മോക്ഷത്തിന് പ്രയത്നിക്കുന്നതോടപ്പം ലോകത്തെ സേവിക്കുകയെന്നതാണ് ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന് സ്വാമിജി ചൂണ്ടിക്കാണിച്ചു.ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മുഖ്യ പ്രഭാഷണം നടത്തി.അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സിലെ പുസ്തകം വായിക്കാനറിയാത്ത വിദ്യാഭ്യാസ രിതിയല്ല നമുക്ക് വേണ്ടത് വരാനിരിക്കുന്ന 25 വർഷക്കാല ഭാരതത്തിൻ്റെ അമൃതകാലമായിരിക്കുമെന്നും എഴുപത്തഞ്ച് വർഷം കൊണ്ട് നേ ടി യ പുരോഗതികൾ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാമിനന്ദാത്മജാ നന്ദ ആൻസൻ ജോസഫ്,ഡോ അമിത ഷെറിഫ്, ശ്രീകേഷ് തുടങ്ങിയവർ സംസാരിച്ചു. വിവേകാനന്ദ യുവജന കൂട്ടായ്മ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.