Mission News
Mission News
Friday, 22 May 2026 00:00 am
Mission News

Mission News

   അങ്കമാലി:  ലിനൻ കമ്പനി & ദി സർപ്ലസ് കോ." ഷോറൂം ഉദ്ഘാടനം മേയ് 23ന്
അങ്കമാലി യൂദാപുരത്ത് പുതുതായി ആരംഭിക്കുന്ന "ദി ലിനൻ കമ്പനി & ദി സർപ്ലസ് കോ. ബൈ കെവിൻ" എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം 2026 മേയ് 23-ന് നടക്കും. ക്രൗൺ പ്ലാസ ബിൽഡിംഗിൽ, മെലോ ബേക്കറിയ്ക്ക് സമീപമായാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.
രാവിലെ 8.45-ന് ഫാ. പോൾ മൂഞ്ഞേലി സ്ഥാപനത്തിന് ആശീർവാദം നൽകും. തുടർന്ന് രാവിലെ 9.45-ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കും.
ഗുണമേന്മയുള്ള ലിനൻ ഉൽപ്പന്നങ്ങളും വിവിധ സർപ്ലസ് സാമഗ്രികളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിലേക്ക് പ്രദേശവാസികളെയും വ്യാപാര മേഖലയിലെ സുഹൃത്തുക്കളെയും സംഘാടകർ സാദരം ക്ഷണിക്കുന്നു.