Mission News
Mission News
Thursday, 14 May 2026 18:00 pm
Mission News

Mission News

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയുമായി സാമൂഹ്യ മാധ്യമത്തിലെയും  യുടുബിലൂടെയുമുള്ള പരസ്യം കണ്ട് ചികിത്സക്ക് ചെന്ന തമിഴ്നാട് സ്വദേശിയായ വയോധികനെ കബളിപ്പിച്ച് പന്തീരായിരം രൂപ തട്ടിയെടുത്തതായി പാറശ്ശാലയുള്ള ആയുർവേദ ഡോക്ടർ ബിബിനും പാരമ്പര്യ ചികിത്സകനെന്നവകാശപ്പെടുന്ന പിതാവ് ബൈജു വൈദ്യർക്കുമെതിരെ തമിൾ നാട് സ്വദേശി, കേരള മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, കേരള ഡ്രഗ്സ് കൺട്രോളർ, ആയുർവേദ ഡ്രഗ്സ് കൺട്രോളർ, സംസ്ഥാന ഡി.ജി.പി, ചീഫ് സിക്രട്ടറി എന്നിവർക്കും പരാതി നൽകി, തമിഴ്നാടിൽ നൽകിയ പരാതി ഗൗരവമായെടുക്കാൻ കേരള മുഖ്യമന്ത്രിയുടെ അടുത്തേക്കും സന്ദേശങ്ങൾ കൈമാറിയതായി അറിയുന്നു. ദേഹാസ്വസ്ഥമായി പീഡനം അനുഭവിക്കുന്ന തമിഴ് നാട് സ്വദേശി കേരള ആയുർവേദ മരുന്ന് ചികിത്സക്കായ് പരിചയക്കാരനോട് പറഞ്ഞ പ്രകാരം ആയുർവേദ ഡോക്ടർ ബിബിൻ പ്രസിദ്ധീകരിച്ച സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ബിബിൻ്റെ പരസ്യം കണ്ട പരിചയക്കാരൻതമിഴ്നാട് സ്വദേശിയെ പാറശ്ശാലയിൽ പ്രാക്ടീസ് ചെയ്യുന്ന ബിബിൻ്റെ മേൽവിലാസം നൽകുകയായിരുന്നു.എന്നാൽ ഇയാൾ ചെന്നപ്പോൾ ദേഹാസ്വസ്ഥത്തിനായി "നവ പാഷാണം എന്ന് പറഞ്ഞ് ഏതോ പൊടി നൽകുകയും പന്തീരായിരം രൂപ ഗൂഗിൾ പേവഴി നൽകുകയും ചെയ്തു പകരമായി മൂന്ന് ഗ്രാം വരുന്ന ഒരു പൊടി നൽകി വീട്ടിൽ ചെന്ന് കഴിച്ചാൽ മതിയെന് പറഞ്ഞ് വിടുകയും ചെയ്തു, ഡോക്ടർ പറഞ്ഞ പ്രകാരം, വീട്ടിൽ ചെന്ന്‌ നൽകിയ പൊടി കഴിച്ച ഉടനെ ദേഹാസ്വസ്ഥതയും മരണവെപ്രാളവും വന്നതിനെ തുടർന്ന് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതിനാൽ ജിവൻ തിരിച്ചുകിട്ടി, തുടർന്ന് മരുന്ന് നൽകിയ ഡോക്ടറെ സംഭവിച്ച കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും ഈ വിഷയം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഈ വിഷയം സംസ്ഥാന ഡി.ജി.പിക്കും തമിഴ്നാട് മഖ്യമന്ത്രിക്കും പരാതിയായ് നൽകിയത്