
കാലടി: എറണാകുളം ജില്ലയിൽകാലടിയിലെ പ്രമുഖ തൊഴിലാളി നേതാവായിരുന്ന എം.കെ. അനന്തൻ പിള്ള.ആധുനിക കാലടിയുടെ ശില്പികളിലൊരാൾ (ആഗമാനന്ദ സ്വാമികൾ, രാഘവൻപിള്ള സാർ, സോമശേഖവൈദ്യർ, ആണ്ടലാട്ട്, MK അനന്തൻ പിള്ള ) കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം അനന്തൻ പിള്ളയ്ക്കുണ്ട്. പ്രത്യേകിച്ച് കാലടി പ്രദേശത്ത് തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടത്തിയ സമരങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
പ്രധാന സംഭാവനകൾ വിലയിരുത്തുമ്പോൾ -
തൊഴിലാളി അവകാശങ്ങൾക്കായുള്ള പോരാട്ടം: കർഷക തൊഴിലാളികൾക്കും ചെറുകിട തൊഴിലാളികൾക്കും ന്യായമായ വേതനം, ജോലി സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാൻ അദ്ദേഹം മുന്നണിയിൽ നിന്നു.
വിവിധ തൊഴിലാളി യൂണിയനുകളുടെ രൂപീകരണത്തിലും ശക്തിപ്പെടുത്തലിലും സജീവ പങ്കാളിത്തം വഹിച്ചു.
സാമൂഹിക ഇടപെടലിൻ്റെ ഭാഗമായ് തൊഴിലാളികളുടെ ജീവിതനില മെച്ചപ്പെടുത്താൻ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
കാലടി മേഖലയിലെ സ്വാധീനം
കാലടി പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. തൊഴിലാളികൾക്കിടയിൽ ഐക്യം സൃഷ്ടിക്കുകയും അവരെ സാമൂഹിക-രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്തു.
എം.കെ. അനന്തൻ പിള്ളയുടെ പ്രവർത്തനങ്ങൾ ഇന്നും കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി തുടരുന്നു. അദ്ദേഹത്തിന്റെ സമരപാരമ്പര്യം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ ഒരു ശക്തമായ അടിത്തറയായി കണക്കാക്കപ്പെടുന്നു.
സർവ്വോപരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും വ്യാപിപ്പിയ്ക്കുന്നതിലും കഠിനാധ്വാനം ചെയ്ത സഖാവാണ്.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രർ വർത്തനമാരംഭിച്ച സഖാവ് വിടവാങ്ങുമ്പോൾ CPI(M) ൻ്റെ ഈ പ്രദേശത്തെ നെടുംതൂണുകളിലൊന്നായിരുന്നു. AP കുരിയൻ, DRപിഷാരടി, CKകുമാരൻ, രാഘവൻപിള്ള സാർ തുടങ്ങിയ ത്യാഗികളാ യ വിപ്ളവകാരികളുടെ നിരയിലെ ജ്വലിച്ച് നിന്നിരുന്ന രക്തനക്ഷത്രമായിരുന്നു അനന്തൻ പിള്ള .യഥാർത്ഥ ഇടതുപക്ഷത്തിന് ഒരു ക്ഷതവും മേൽക്കാത്തവർത്തമാനകാല കേരള പശ്ചാത്തലത്തിൽ അനന്തൻ പിള്ള സ്മരണയ്ക്ക് അതിയായ പ്രാധാന്യമുണ്ട്.
ആ കടമ ഏറ്റെടുത്ത് ഇന്ന് വൈകിട്ട് നാലിന് കാലടിയിൽ അനന്തൻ പിള്ളയുടെ പരമ്പരയി അവസാന കണ്ണികളിൽ പെടുന്ന സഖാവ് KA ചാക്കോച്ചൻ പ്രസിഡണ്ടായ കാലടി ഫാർമേഴ്സ് ബാങ്കിൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന - റോബർട്ട് ഓവൻ കോ-ഓപ്പറേറ്റീവ് ലൈബ്രറി അനന്തൻ പിള്ള അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്. പ്രൗഢമായ ഈ പുരോഗമന സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നു.