Mission News
Mission News
Sunday, 19 Apr 2026 18:00 pm
Mission News

Mission News

ഇടപ്പള്ളി :
രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ എൻ. രാമചന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഏപ്രിൽ 26, 2026 ഞായറാഴ്ച രാവിലെ 10 മണിക്ക് ചങ്ങമ്പുഴ സ്മാരക കേന്ദ്രത്തിൽ നടക്കും.
ഡോ. എൻ. സി. ഇന്ദുഭൂഷൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജസ്റ്റിസ് (റിട്ട) എൻ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. എം. എസ്. കിരൺ അഭിവാദ്യം അർപ്പിക്കും.
ജസ്റ്റിസ് (റിട്ട) എൻ. സഗരേഷ്, ശ്രീ. ഇ. എൻ. നന്ദകുമാർ, ശ്രീ. പ്രകാശൻ (പ്രസിഡന്റ്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം), ശ്രീമതി സിനി ആനന്ദ് (കൗൺസിലർ, ഡിവിഷൻ 31), ഡോ. ടി. വി. വിനായകുമാർ (സെക്രട്ടറി, പി.ആർ.സി.എ), ശ്രീമതി ആരതി ആർ. മേനോൻ (സ്വർഗീയ എൻ. രാമചന്ദ്രന്റെ മകൾ) എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഭീകരതയ്‌ക്കെതിരായ സമിതി മനസ്സാക്ഷിയുടെ ബോധവൽക്കരണവും പരിപാടിയുടെ ഭാഗമായുണ്ടാകും. അവസാനം ശ്രീ. ടി. ഡി. രാജേന്ദ്രകുമാർ കൃതജ്ഞത രേഖപ്പെടുത്തും.
പരിപാടിയിൽ വിവിധ മേഖലകളിലുള്ള പ്രമുഖരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.