
ചെസ് :ആദിക്, ജോവിറ്റ്, അർണവ് ജേതാക്കൾ
അങ്കമാലി: ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. അങ്കമാലി ചെസ് അക്കാദമി വ്യാപാരഭവനിൽ സംഘടിപ്പിച്ച ജില്ലാ ചെസ് ചാമ്പ്യൻഷിപ്പിൽ ആദിക് ലെനിൻ ചാമ്പ്യനായി, 7 മത്സരങ്ങളിൽ നിന്നും ആറര പോയിന്റ് നേടി അഭിനവ് സി എസ് തുല്യത നേടിയെങ്കിലും ടൈംബ്രേക്കറിൽ രണ്ടാമതായി ഡി അജത്,സൈറസ് എൽദോ എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇവർ നാല് പേരും ജില്ലയെ പ്രതിനിധീകരിക്കും. അണ്ടർ 15 വിഭാഗത്തിൽ ജോവിറ്റ്, ജോസഫ് ടോം, മത്തായി ബിൻസ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി അണ്ടർ 10 വിഭാഗത്തിൽ അർണവ്, ആദിത്യ,നദാൻ എന്നിവർ ജേതാക്കളായി . ചെസിൽ റേറ്റിംഗ് കരസ്ഥമാക്കിയ 50 ഓളം ചെസ് പ്രതിഭകൾ ഉൾപ്പെടെ നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു . അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അങ്കമാലി ചെസ് അക്കാദമി പ്രസിഡന്റ് സാൻജോ ജോസഫ് അധ്യക്ഷത വഹിച്ചു മാരായ അമീർ പി എസ്,പി വി കുഞ്ഞുമോൻ എന്നിവർ മത്സരത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൗൺസിലർ ജയൻ കെ ഡി, ചെസ് അസോ.സംസ്ഥാന വൈസ് പ്രസിഡന്റ് എം കണ്ണൻ വിൻസൻ ദേവ്, യു എസ് സതീശൻ മർച്ചന്റ് അസോ മുൻ പ്രസിഡന്റ് നിക്സൻ മാവേലി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിനു തോമസ് ചെന്നേക്കാടൻ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.