Mission News
Mission News
Thursday, 02 Apr 2026 00:00 am
Mission News

Mission News

 

കോഴിക്കോട് : പി. ആർ. സോംദേവ് രചിച്ച
നക്ഷത്രയുടെ രാജനീഷ് നദിയെന്ന തലകെട്ടോട് കൂടിയ നോവൽ പ്രകാശനം ചെയതു. കോഴിക്കോട് ഡി . സി ബുക്സ്  കെ. എൽ. എഫ് ഹാളിൽ വച്ച് ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൾ ഷാഹിന ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗാനരചിതാവ് ഷിബു ചക്രവർത്തി, ആർടിസ്റ്റ് മദനൻ, സിനിമ സംവിധായകൻ ടോം ഇമ്മട്ടി തുടങ്ങിയവർ മുഖ്യ അതിഥികളായി. പുസ്തകത്തിൽ പരാമർശിച്ച വിവിധ വിഷയങ്ങളെ കുറിചുള്ള ചർച്ചാ വേദിയിൽ, പ്രണയവും, അസ്തിത്വവാദവും, ഓഷോയുടെ പ്രണയ സങ്കല്പങ്ങളും, മുഹമ്മദ്‌ ബഷീർ രചിച്ച പ്രണയലേഖനമെന്ന പുസ്തകവും ചർച്ച വിഷയമായി . വൈക്കം മുഹമദ് ബഷീർ ജീവിച്ചിരുനെങ്ങിൽ , സോംദേവ് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിൽ ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരിക്കുമെന്ന് ഷാഹിന തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.ചടങ്ങിൽ വി. ജെ. ടിംസൻ സ്വാഗതവും, റിനോയ് ജോസ് നന്ദിയും, പ്രശാന്ത് ഭാവ, ഫോട്ടോഗ്രാഫർ ഒ. വിജേഷ്, രാജു നാറാണതറ തുടങ്ങിയവർ ആശംസകളും പറഞ്ഞു.