
കറുകുറ്റി : മെട്രോ ആക്ഷൻ കൗൺസിൽ, കറുകുറ്റിയുടെ* നേതൃത്വത്തിൽ ബഹു.കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ അവർകളെ
നേരിൽ കണ്ട്, മെട്രോ ട്രെയിൻ എറണാകുളം ജില്ല അതിർത്തിയായ കറുകുറ്റിയിലേക്ക് നീട്ടേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ചൂണ്ടിക്കാണിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം നൽകുകയുണ്ടായി. കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിൽ
പ്രസിഡണ്ട് ശ്രീ ലാലു ജോർജ് പൈനാടത്ത്, ജനറൽ സെക്രട്ടറി അഡ്വ. ജോസ് വി. ചക്കിയേത്ത്, വൈസ് പ്രസിഡന്റ് ശ്രീ സി എം ദേവസ്സി, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ മുരളി കെ.കെ തുടങ്ങിയവർ ചേർന്ന് നൽകിയ നിവേദനം മന്ത്രി സ്വീകരിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു.