Mission News
Mission News
Tuesday, 17 Feb 2026 18:00 pm
Mission News

Mission News

കോട്ടയം. ഇന്ന് ലോകത്ത്  ക്രിസ്ത്യാനികൾ  പല തരത്തിലുള്ള വെല്ലുവിളികളും, സഹനങ്ങളും ആണ് നേരിടുന്നത് അങ്ങനെയുള്ള വെല്ലുവിളികളും സഹനങ്ങളും അതിജീവിച്ചു മുന്നോട്ട് പോകുമ്പോൾ ആണ് യഥാർത്ഥ ക്രിസ്തുവിന്റെ അനുയായികളായി  നാം മാറുന്നത്. എന്നാൽ ക്രിസ്തുവിന്റെ വേലകളിൽ പങ്കാളിയാവുക എന്നതാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ  ഉദ്ഘാടനം ചെയ്ത് കൊണ്ട് ക്നാനയ സമുദായ വലിയ മെത്രാപോലീത്ത  കുര്യാക്കോസ് മാർ സേവറിയോസ്  പറഞ്ഞു. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ  അതിന്റ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ പാടില്ല. കക്ഷി രാഷ്ട്രീയത്തിന് അതിതമായി സേവന മനോഭാവത്തോടെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ പ്രവർത്തിക്കാൻ കഴിയണമെന്ന് കുര്യാക്കോസ് മാർ സേവോറിയോസ് വലിയ മെത്രാപോലീത്ത  പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും, വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യ ജീവിതങ്ങളെ  രക്ഷിക്കണം. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ഒട്ടനവധി വെല്ലുവിളികളും, പോരാട്ടങ്ങളും  നേരണ്ടി  വരും. അതിനെ അതി ജീവിച്ച് ഒരു ദേശിയ സംഘടനയായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ  മാറണം.ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ദേശീയ അധ്യക്ഷൻ 
 അഡ്വ. റോയി വാരികാട്ട് അദ്ധ്യഷത വഹിച്ച യോഗത്തിൽ ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമ്മ  സഭ അൽമായ  ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട് , തോമസ് ജോൺസൺ  കോർ എപ്പിസ് സ്കോപ്പാ,  ജോഷ്വാ മാത്യു,  ഫാ. മാത്യൂസ് കെ. ജോർജ് , 
ഡോ. റോബിൻ പി. മാത്യു  പാസ്റ്റർ  തോംസൺ പി. ജോഷ്വാ , ജോജോ ജോസഫ്,   രാജൻ കണ്ണാട്ട്, പാസ്റ്റർ ഷാജി  ജോർജ്,  രാഖി  , ആബെൽ ജോർജ്, സി. വി. ജോയി. ടോജോ കല്ലറക്കൽ , ടിജി കെ. തോമസ്   പാസ്റ്റർ ബിനു ശാമുൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ടർ: സാജു തറനിലം