Mission News
Mission News
Monday, 16 Feb 2026 18:00 pm
Mission News

Mission News

കാലടി: തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്‌കൂളിന്റെയും കേരളവർമ്മ സംസ്‌കൃത യുപി സ്‌കൂളിന്റെയും വാർഷികം ആഘോഷിച്ചു. പൊതുസമ്മേളനം ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.യു രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബാല സിനിമാ താരം കുമാരി ദേവനന്ദ മുഖ്യാതിഥിയായിരുന്നു. കെവിഎസ്‌യുപി സ്‌കൂൾ പ്രധാനാധ്യാപിക ബിന്ദു പി. നായർ, എപിഎസ് സ്‌കൂൾ പ്രധാനാധ്യാപിക സ്മിത കെ. നായർ, വാർഡ് മെമ്പർ സുരേഷ് കുളങ്ങര, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് 
എ. മോഹൻകുമാർ, സെക്രട്ടറി എ. എൻ. മോഹനൻ, സതീഷ് മാടവന, മാഹിൻ അബുബക്കർ, സീനാമോൾ, വി.എ. റിയാദ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്  വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.