Mission News
Mission News
Wednesday, 04 Feb 2026 18:00 pm
Mission News

Mission News

കോഴിക്കോട്  : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും തലവേദനയായ് വനം വകുപ്പിലെ അഴിമതികളും NCP യിലെ വിഴുപ്പലക്കുകളും, വനം മന്ത്രിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന പാലക്കാടൻ നേതാവിനെയും, വർക്കലക്കാരനേയും സംരക്ഷിച്ചു നിർത്താൻ ഏതറ്റം വരെ പോകാൻ മടിയില്ലാത്ത മന്ത്രിയുടെ പിടിവാശിയും അധികാര മോഹവുമാണ് സ്വന്തം പാർട്ടിയെ ജനങ്ങളിൽ നിന്നും മുന്നണിയിൽ നിന്നും സംശയത്തിൻ്റെ മുൾമുനകളിൽ നിർത്തിയതും തുടർ ഭരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന എൽ, ഡി.എഫിനും അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതും, ഏറ്റവും ഒടുവിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള പ്ലൈവുഡ് വ്യവസായികൾക്ക് വഴിവിട്ട ചില നിയമനിർമാണം നടത്താമെന്ന വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ  മന്ത്രിക്കും കൊടുക്കാനെന്ന പേരിൽ പിരിവ് നടത്തി എന്ന ആരോപണങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നതും പിരിച്ച പണം റിവേഴ്സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയതായും ഉള്ള ആരോപണങ്ങളും ഗൗരവതരമായാണ് ഇടതുപക്ഷം കാണുന്നത് പ്ലൈവുഡ് വ്യവസായ മേഖലയിൽ സി.പി. എം ന് ലഭിക്കാത്ത സാമ്പത്തിക പിന്തുണ വനം വകുപ്പ് ഭരിക്കുന്ന പാർട്ടി യുടെ മന്ത്രിയുടെ കൂട്ടാളികൾ പിടിച്ച് വാങ്ങുന്നു.എന്ന ആരോപണം ശക്തമാണ് വകുപ്പിലെ ചില സുഖിമാൻമാരായ ഉദ്യോഗസ്ഥൻമാർ നേരിട്ടു് ഇവരുമായി  ചേർന്നാണ് നിർബന്ധിത പിരിവ് നടത്താൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്, കേന്ദ്ര സർക്കാർ അംഗീകരിച്ച് പാർലമെൻ്റിൽ പാസാക്കേണ്ടതായ ചില ബില്ലുകൾക്ക് കേരള സർക്കാരിൻ്റെതായ ശുപാർശകൾ മാത്രം സാധ്യമാകുന്ന കാര്യങ്ങളിൽ തെറ്റിദ്ധാരണ പ്രചരിപ്പിച്ചാണ് കോടികൾ സംഭരിക്കുന്നത്, വനം വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് വകുപ്പ് ഭരിക്കുന്നത്, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വാഗ്ദാനവുമായി പിരിചെടുത്ത കോടികൾ കടൽകടന്നു പോയിട്ടുണ്ടെന്നും പാർട്ടിയിൽ രഹസ്യം പറയുന്നു ഇതെല്ലാം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ ഈ അഴിമതി കഥകൾ കുപ്പിക്കുള്ളിലെ ഭൂതമായി പുറത്തേക്ക് വരാൻ സാധ്യത ഉണ്ടെന് സി.പി.എം ഭയപ്പെടുന്നുമുണ്ട്   ഈ വിവരം രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഭരണത്തിലെ അഴിമതികൾ എൽ.ഡി.എഫിനെ ആശങ്കയിലെത്തിച്ചിരിക്കുന്നതെന്ന് തലസ്ഥാനത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്,