Mission News
Mission News
Monday, 02 Feb 2026 18:00 pm
Mission News

Mission News

കോഴിക്കോട്: പാലക്കാട് സ്വദേശിയും സംസ്ഥാന ജനറൽ സിക്രട്ടറിയും മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ  റസാക്ക് മൗലവിയെ നിയമവിരുദ്ധമായതും സദാചാര വിരുദ്ധവുമായ കാര്യങ്ങളിൽ സഹായിച്ചുകൊണ്ടിരിക്കുകയും പ്രത്യുപകാരമായി മന്ത്രിക്ക് നേരെ ഉണ്ടായിട്ടുള്ള വ്യക്തിഗത ആരോപണങ്ങളെ പ്രതിരോധിച്ചുനിർത്താനും അതിനായി വനം വകുപ്പിലെ ഉദ്യോഗസ്ഥൻമാരെ പിഴിഞ്ഞു പണം സമ്പാദിക്കലും നടത്തി പാർട്ടിയെ ജനമധ്യത്തിൽ ചോദ്യചിഹ്നമായ് നിർത്തുകയും ചെയ്യുന്നതിലെ പ്രതിഷേധത്തിൻ്റെ ബാഹുല്യം കോഴിക്കോട് ജില്ലയിലെ പത്ത് അസംബ്ലി മണ്ഡലങ്ങളിലെ NCP കമ്മറ്റികൾ ഒന്നടങ്കം ഏകപക്ഷീയമായി തന്നെ മന്ത്രി ശശീന്ദ്രൻ മത്സര രംഗത്ത് ഉണ്ടാകരുതെന്നും സ്വന്തം കാര്യത്തിന് വേണ്ടി മൗലവിയെ വഴിവിട്ട് പ്രീതിപ്പെടുത്തുന്നതിനെതിരെ പാർട്ടി ഇടപെടണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന കമ്മറ്റിക്കും അഖിലേന്ത്യാ കമ്മറ്റിക്കും പരാതി നൽകി, ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അനുനയന ശ്രമമായി മന്ത്രി നേരിട്ടു് മണ്ഡലം ഭാരവാഹികളെ വിളിച്ച് സംസാരിച്ചിട്ടും സമവായത്തിന് സാധ്യമായില്ല, കോഴിക്കോട് മേഖലയിൽ നിന്ന് തന്നെ സ്വന്തം പാർട്ടിയിൽ ഇത്രയേറെ വെറുപ്പ് സമ്പാദിച്ചയാളെ എൽ ഡി.എഫ് എന്തിന് ചുമക്കുന്നു എന്ന ചോദ്യവും വിശിഷ്യാ സി.പി.എം.ലും ചോദ്യം ഉയർന്നു  കഴിഞ്ഞു, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന മന്ത്രിയുടെയും എതിരാളികളുടെയും ചെളി വാരി എറിയലുകൾ മുന്നണിക്ക് തലവേദന ആയി തീർന്നിട്ടുണ്ട്, മൗലവിയും ബന്ധുവും ഉൾപ്പെട്ട പോക്സോ കേസ് തീർപ്പിനെതിരെ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്തതിൻ്റെ പ്രതിഫലമാണ് പലക്കാട്‌ നേതാവിനെ സംരക്ഷിക്കുന്നതെന്നും വിദേശത്ത് പോയി സ്വന്തം ഉടമസ്ഥതയിലുള്ള യത്തീംഖാനയുടെ ക്ഷേമത്തിന് പിരിക്കുന്ന സംഭാവനകൾ മന്ത്രിയുടെ പൂച്ചക്കുട്ടി കഥകൾക്ക് വരെ ചിലവാക്കിയത് താനാണെന്നും മന്ത്രി തൻ്റെ നിയന്ത്രണത്തിലാണെന്നും പറഞ്ഞു നടക്കുന്നയാളെ ശരിവക്കുന്നതാണ് വനം വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭ്യമാക്കിയതെന്നും പാർട്ടിയിൽ ചർച്ച ചെയ്യുന്നു. അല്ലെങ്കിൽ പോക്സോ കേസ് ആരോപണം നേരിട്ടയാൾക്ക് വനം വികസന കോർപ്പറേഷൻ സ്ഥാനം നൽകിയതെന്തിനെന്നും പാർട്ടിക്കാർ ചോദിക്കുന്നു., ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മറ്റി ഒന്നടങ്കം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു.കൂടാതെ പാർട്ടിയിലെ ചിലരുടെ പരാതികളെ തുടർന്നു മൗലവിയുടെ വിദേശയാത്രകളും വിദേശനാണ്യ നിയമ ചട്ടം ലംഘിച്ചുള്ള പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിചതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ പാർട്ടിക്ക് ദോഷകരമാവുന്ന പ്രവർത്തനങ്ങൾ മാറ്റി വച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ NCP ഒപ്പം ഉണ്ടാവുമെന്നും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നേതാക്കൻമാർ വ്യക്തമാക്കുന്നു,