
കറുകുറ്റി:
മണിയംകുഴി അക്ഷര വായനശാല ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി. ഫെബ്രുവരി 1-ന് ജോസ് കാച്ചപ്പിള്ളിയുടെ വസതിയിൽ നടന്ന സ്വീകരണസമ്മേളനത്തിൽ, വായനശാലയിൽ പരിശീലിച്ച് ജനുവരി 1-ന് ഗുരുവായൂർ മേല്പുത്തൂർ ഓഡിറ്റോറിയത്തിൽ ഭരതനാട്യം അരങ്ങേറ്റം നടത്തിയ വനിതാവേദി അംഗങ്ങളെ ആദരിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരണം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ 'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കറുകുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, വൈസ് പ്രസിഡന്റ് മാജി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈജോ പറമ്പി, ബ്ലോക്ക് മെമ്പർമാരായ ലതിക ശശികുമാർ, ഗ്രേസി റാഫേൽ, വാർഡ് മെമ്പർ റീജ ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ. ജയ്സന്റെ അധ്യക്ഷതയിൽ, നിഷ പോൾ അവതാരകയായി നടന്ന സമ്മേളനത്തിനും സ്വീകരണ
പരിപാടികൾക്കും ഷാജു അച്ചിനിമാടൻ, ബെന്നി പടുവൻ, ഷൈജി ഷാജൻ, ജിസ്‌മോൾ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകി.