Mission News
Mission News
Saturday, 31 Jan 2026 18:00 pm
Mission News

Mission News

*കേന്ദ്ര ബജറ്റ് 2026: ഇത് സാധാരണക്കാരന്റെയും കർ

        കണ്ണൂർ:  2026-ലേക്കുള്ള കേന്ദ്ര ബജറ്റിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ സോഷ്യലിസ്റ്റ് ജനത ദൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് വി വി രാജേന്ദ്രൻ പറഞ്ഞു.    
  കണ്ണൂരിൽ പാർട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.      
   അധികാരവും സമ്പത്തും ഒരുപോലെ വിതരണം ചെയ്യപ്പെടണമെന്ന സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ബജറ്റ്.
  ഇത് കർഷകർക്കുള്ള കാവലാണ്.  വിദേശ വ്യാപാര കരാറുകളിൽ നിന്ന് കാർഷിക-ക്ഷീര മേഖലകളെ മാറ്റിനിർത്തി ഭാരതത്തിലെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നു.
  അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആദ്യമായി സാമൂഹിക സുരക്ഷാ പരിരക്ഷയും 'ഗിഗ് ഹബ്ബുകളും' ഉറപ്പാക്കിയിട്ടുണ്ട്.
  കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ നികുതി കുറച്ച് സാധാരണക്കാരന് താങ്ങായി.     
   'മഹാത്മാഗാന്ധി ഗ്രാമസ്വരാജ്' പദ്ധതിയിലൂടെ ഗ്രാമീണ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഭാരതത്തിന്റെ ഗ്രാമങ്ങളിൽ പുതിയ ഉണർവുണ്ടാക്കും.
  പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും സംരംഭങ്ങൾക്ക് 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് കരുതുന്നതിലൂടെ ചെറുകിട സംരംഭകർക്ക് കൈത്താങ്ങായി മാറും.
     മുതലാളിത്ത താൽപ്പര്യങ്ങൾക്കല്ല, മറിച്ച് കർഷകർക്കും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും മുൻഗണന നൽകുന്ന ഈ ജനകീയ ബജറ്റ് സാമൂഹിക നീതിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ല പ്രസിഡന്റ് രാജൻ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ബി റ്റി രമ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ്സ് പ്രസിഡന്റ് എം കെ രാമചന്ദ്രനാചാരി, സോഷ്യലിസ്റ്റ് OBC സെന്റർ സംസ്ഥാന വൈസ്സ് പ്രസിഡന്റ് സി വി ശിവദാസൻ, കണ്ണൂർ വടക്ക്  സംഘടന ജില്ലാ പ്രസിഡന്റ് മൈയ്യം ഗോപി, കണ്ണുർ തെക്ക് സംഘടന ജില്ലാ പ്രസിഡന്റ് എം വിദ്യാധരൻ, കെ പി സന്തോഷ് ഭാസ്ക്കരന്‍, വി വി മോഹനൻ,  എം കെ ഗണേശ്, നാരായണൻ എന്നിവർ സംസാരിച്ചു.