
കൊച്ചി : കളമശ്ശേരി സീറ്റ് വിട്ടു നൽകില്ലന്ന മുസ്ലിം ലീഗ് തീരുമാനത്തെ തുടർന്ന് ലീഗിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവം.കഴിഞ്ഞ തവണ പി.രാജീവിനോട് മത്സരിച്ച് പരാജയപ്പെട്ട വി.എ. അബ്ദുൾ ഗഫൂറിന് വീണ്ടും സീറ്റ് നൽകുന്നതിന് ലീഗ് ജില്ലാ,സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ല.അഹമ്മദ് കബീർ വിഭാഗത്തിന്റെ ശക്തമായ എതിർപ്പും അണികൾക്കിടയിലെ താൽപര്യമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം.ഈ സാഹചര്യ ത്തിൽ മുൻ ജില്ലാ പഞ്ചായത്തംഗവും മുസ്ലിം ലീഗ് എറണാകുളം ജില്ലാകമ്മ റ്റി അംഗവുമായ പി. എ. ഷാജഹാനെയാണ് പാർട്ടി പകരം പരി ഗണിക്കുന്നത്.കളമശ്ശേരി, ഏലൂർ നഗരസഭകളും കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പഞ്ചായ ത്തുകളുമടങ്ങുന്നതാണ് കളമശ്ശേരി മണ്ഡലം. ഇതിൽ കടുങ്ങല്ലൂർ, ആലങ്ങാട്,കരുമാല്ലൂർ, കുന്നുകര പഞ്ചായത്തു കൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനി ൽ മത്സരിച്ച് വിജയിച്ച പി. എ.ഷാജഹാന് മണ്ഡലത്തിലെ ബന്ധവും പാർട്ടി പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും സ്ഥാനാർത്ഥി നിർണയത്തിൽ അനുകൂല ഘടകമാകും. പാർട്ടിയിൽ വിവാദമുണ്ടാക്കി ജില്ലാ സെക്രട്ടറി പദവി നേടിയ അബ്ദുൾ ഗഫൂർ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുകയോ പാർട്ടിയുടെ വളർച്ച ക്ക് ഒരു സംഭാവനയും നൽകിയില്ലന്നത് പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രവർത്തകരെയും വോട്ടർമാരെയും സ്വാധീനിക്കുന്നതിനുള്ള വ്യക്തി പ്രഭാവം ഇല്ലന്നതും ഗഫൂറിന് സീറ്റ് നിഷേധിക്കുന്നതിന് ഒരു കാരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരിയതാണ് താൻ തോൽക്കാൻ കാരണമെന്ന തരത്തിൽ സാമൂഹ്യ മാധ്യ മങ്ങളിലൂടെ ഇപ്പോൾ ഗഫൂർ നടത്തിവരുന്ന പി. ആർ. വർക്ക് കോൺഗ്രസ് നേതൃത്വത്തിനും, പ്രവർത്തകർക്കിടയിലും വ്യാപക പ്രതി ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള പി.എ.ഷാജഹാൻ സ്ഥാനാർത്ഥിയായാൽ എല്ലാ വിഭാഗത്തിന്റെയും പിൻന്തുണ ലഭിക്കുമെന്ന തിരിച്ചറിവ് ലീഗ് നേതൃ ത്തിനുണ്ട് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ തുടർന്ന് കഴി ഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് നേതൃത്വം വി.കെ. ഇബ്രാഹിം കുഞ്ഞന് സീറ്റ് നിഷേധിച്ചിരുന്നു ഇതെ തുടർന്നാണ് മകൻ അബ്ദുൾ ഗഫൂർ സ്ഥാനാർത്ഥിയായത്. ഇബ്രാഹിം കുഞ്ഞിന്റെ സഹോദരൻ വി.കെ.ബിരാന്റെ മകൻ ഹാരിസ് ബീരാൻ നിലവി ൽ രാജ്യസഭാ എം.പി യാ ണ്. കുടുംബത്തിൽ നി ന്നും ഇനി എം. എൽ എ കൂടി വേണ്ടന്ന പൊതുവികാരം ലീഗിനുള്ളിലുണ്ട്. യു.ഡി.എഫിന് അനുകൂല മായ സാഹചര്യമുള്ള മണ്ഡലം തിരിച്ചു പിടിക്കാൻ പി.എ.ഷാജഹാൻ തന്നെ മത്സരിക്കണമെന്ന വിലയിരുത്തലാണ് നേതൃ ത്വത്തിന് .