Mission News
Mission News
Thursday, 29 Jan 2026 18:00 pm
Mission News

Mission News

മലയാളിയും, പ്രമുഖ ബിൽഡറുമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുമായ സി.ജെ റോയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി...

ആദായ നികുതി റെയ്ഡിനിടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവ.നൊ.ടുക്കിയത്.

 മലയാളിയും പ്രമുഖ ബിൽഡററുമായി കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവ.നൊ.ടു.ക്കി. ഇന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ ലൈസൻസുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിർത്ത് ജീവനൊടുക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം നടന്നത് ബംഗളുരുവിലെ അശോക് നഗറിലെ കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ്.പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിരിക്കയാണ്. 

കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്‌ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു.

ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്. അശോക് നഗർ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്. മൃതദേഹം നാരായണ ഹൃദയാലയിലേക്ക് മാറ്റി.

ഇങ്ങനെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കാന്‍ സിജെ റോയിയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് വ്യക്തമല്ല. ഇ.ഡി റെയ്‌ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം