Mission News
Mission News
Tuesday, 27 Jan 2026 00:00 am
Mission News

Mission News

     കറുകുറ്റി:  മണിയംകുഴി അക്ഷര വായന ശാലയിൽ 2026 ജനുവരി 26 തിങ്കളാഴ്ച പ്രതിമാസ പുസ്തകചർച്ച നടന്നു. മാധ്യമപ്രവർത്തക ശ്രീമതി അജിത ജയ്ഷോർ ആമുഖപ്രഭാഷണം നടത്തി. ശ്രീമോൾ ടീച്ചർ, ഓ. വി. ദിലീപ്, അജിത ജയ്ഷോർ, സിസ്റ്റർ സൗമ്യ, ബേബി മോഹനൻ, ജിനി ടെനി, തോമസ് പറോക്കാരൻ, ബ്ര. റിച്ചാർഡ്, നിഷ പോൾ എന്നിവരാണ് പുസ്തകചർച്ചയിൽ പങ്കെടുത്തത്. അമ്മ പോരാളിയും തേരാളിയും, എഴുതിത്തള്ളിയ ജന്മങ്ങളുടെ ഉയിർത്തെഴുന്നേൽപ് സമൂഹത്തിലെ അനാഥരും സനാഥരും, കഥാപാത്രങ്ങൾ ബന്ധുക്കളാകുന്ന അനുഭവങ്ങൾ, വായനക്കാർക്ക് ജീവിതഗന്ധിയാകുന്ന അനുഭവങ്ങൾ, എഴുത്തിൻ്റെ തനിമയും അനന്യതയും, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങളുടെ അതിജീവനം, ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടാനൊരു പിൻവിളി എന്നിവയായിരുന്നു പുസ്തകത്തെപ്പറ്റി ചർച്ച ചെയ്ത പ്രധാന പ്രമേയങ്ങൾ.

വായനശാല പ്രസിഡൻ്റ് അഡ്വ. ജെയ്‌സൺ ആൻ്റണി സ്വാഗതം ആശംസിച്ച പരിപാടിയ്ക്ക് കുമാരി നിത്യ ജോയ് മുഖ്യ അവതാരകയായി. ചർച്ചാസംഗമത്തിൽ വായനശാല സെക്രട്ടറി ഷാജു അച്ചിനിമാടൻ പുസ്തകാവതരണം നടത്തി. ഡോ. ബാബു അബ്രഹാം എഴുതിയ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. രക്ഷാധികാരി ശ്രീ ബെന്നി പടുവൻ നന്ദി പ്രകാശനവും നിർവഹിച്ചു.