Mission News
Mission News
Saturday, 24 Jan 2026 18:00 pm
Mission News

Mission News

പാലക്കാട്, :NCP നേതാവായിരുന്ന എ.സി.ഷൺമുഖദാസിൻ്റെ പേരിലുള്ള വായനശാല നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ കെട്ടിട നിർമാണ പദ്ധതിയുമായി പാലക്കാട്കരക്കുറിശ്ശി ഗ്രാമത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന വായനശാല നിർമാണവുമായി വനം വകുപ്പു ഉദ്യോഗസ്ഥരിൽ നിന്ന് വിഭവ സമാഹരണമെന്ന പേരിൽ നടത്തുന്ന നിർബന്ധിത പിരിവിൽ മനം മടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ, വനം മന്ത്രിയുടെ സന്തത സഹചാരിയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ പാലക്കാട് ജില്ലയുടെ NCP യുടെ നേതാവായ പി.എ റസാക്ക് മൗലവിക്കെതിരായാണ് ഗുരുതരമായ ആരോപണം, നടപ്പു മന്ത്രിസഭാ കാലയളവ് പൂർത്തിയാക്കാൻ വിരലിലെണ്ണാൻ മാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ റസാക്ക് മൗലവിയെ വനം വകുപ്പ് വികസന കോർപ്പറേഷൻ ചെയർമാനാക്കിയത് കടുംവെട്ട് പിരിവിലൂടെ പാർട്ടിക്ക് വനം ഉദ്യോഗസ്ഥരിൽ നിന്ന് പരമാവധി പിരിച്ച് കോടികൾ സമ്പാദിക്കാനാണെന്നാണ് ആരോപണം നിലവിൽ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വരുന്ന പോക്സോ കേസ് പോലും നേരിടേണ്ടി വന്ന മൗലവിയെ സുപ്രധാന പദവികളിൽ അവരോധിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ചർച്ചയായിട്ടുണ്ട്, NCP യുടെ പാലക്കാട് നിന്നുള്ള ഇയാളുടെ കുടുംബാംഗളിൽ തന്നെയുള്ളവരെയാണ് പാർട്ടിയുടെ സുപ്രധാന പദവികളിൽ അവരോധിച്ചിരിക്കുന്നത്, ഈ നേതാവിൻ്റെ കുടുംബാധിപത്യം കൊണ്ട് അസ്വസ്ഥരായവർ പാർട്ടിയിൽ നിന്നും അധികം വൈകാതെ മറ്റു പാർട്ടികളിലേക്ക് ചേക്കേറുവാൻ തയ്യാറെടുക്കയാണ്, എ.കെ.ജി സെൻ്ററിലെ പ്രധാനപ്പെട്ട CPM നേതാവാണ് ഈ NCP നേതാവിൻ്റെ സംരക്ഷകനെന്നും വനം മന്ത്രിയുടെ പൂച്ചക്കുട്ടി വിവാദത്തിൽ മന്ത്രിക്കൊപ്പം നിന്ന് എല്ലാ സഹായങ്ങളും ചെയ്തു കൊണ്ടിരികുന്ന ഈ നേതാവ് പാർട്ടിയെ ഒരു വഴിക്കാക്കി എന്നും പ്രവർത്തകർ പറയുന്നു