
ആലുവ: ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ ആലുവ അദ്വൈതാശ്രമത്തിൻ്റെ വക സ്ഥലത്തിനോടു് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൻ്റെ മഠാധിപതിവാക്കാൻ നഗരസഭക്ക് മലിനജല സംസ്കരണ പ്ലാൻറ് നിർമിക്കാൻ പൊതുതാത്പര്യർത്ഥം നൽകിയത് പ്ലാൻ്റ് സ്ഥാപിക്കാനായി സാങ്കേതികമായി ഉണ്ടാക്കിയ രേഖകൾ ഉപയോഗിച്ച് പ്രസ്തുത സ്ഥലം ഇപ്പോൾ നഗരസഭയുടെതാണെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നടന്ന് കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാനാണെന്നതിന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം തഹസിൽദാർ ഇന്ന് നടത്താനിരുന്ന അളവ്വ് പരിശോധന മാറ്റി വച്ചത് സ്ഥലം എം.എൽ എ യുടെ വോട്ടു സമാഹരണതന്ത്രമാണെന്ന് ആക്ഷേപമുയരുന്നു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അളവ് നടത്താൻ തീരുമാനിച്ചപ്പോൾ ഈഴവ എസ് എൻ ഡി.പി.വിഭാഗത്തിൻ്റെ എതിർപ്പ് ഉണ്ടാവും അത് വോട്ടിനെ ബാധിക്കുമെന്ന് കണ്ട് മാറ്റി വക്കുകയായിരുന്നു എന്നാൽ തർക്കപരിഹാരത്തിൻ്റെ പേരിൽ വീണ്ടും അളവ് പരിശോധന നടത്തിയാൽ ഏതെങ്കിലും കാരണവശാൽ ആശ്രമത്തിൻ്റെ ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നാൽ ഈഴവ വിഭാഗത്തിൻ്റെ വോട്ട് തനിക്ക് നഷ്ടപ്പെടുമെന്ന് ഭയന്നാകാം സ്ഥലം എം.എൽ എ ഇക്കാര്യത്തിൽ അടവുനയം സ്വീകരിച്ചിരിക്കുന്നതെന്നാണ് പൊതുസമൂഹം അഭിപ്രായപ്പെടുന്നത്, ഇതിനിടയിൽ അദ്വൈതാശ്രമത്തെ സഹായിക്കാനാണെന്ന ഭാവേന ചില ഹിന്ദുത്വ തീവ്രവാദ വിഭാഗക്കാർ രക്ഷകരായി അവതരിച്ച് എം.എൽ, എ :അടക്കമുള്ള വിശിഷ്ട വ്യക്തികളെ അദ്വൈതാശ്രമത്തിൽ കൂടെ നിർത്തി കൊണ്ട് ചില മതപരമായ ചടങ്ങുകൾ നടത്തിയത് വരും ദിവസങ്ങളിൽ ആലുവയിലെ മതസൗഹാർദ്ദം തകരുമെന്ന് ഭയപ്പെടുന്നവരുമുണ്ട് അതായത് എ.കെ: ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പോലീസ് നടപടികളെ വിളിച്ചു വരുത്തിയതിന് സമാനമായ് ഉണ്ടാവാതിരിക്കാൻ ഗുരുഭക്തർ ആഗ്രഹിക്കുന്നു. നിലവിൽ ആശ്രമം വക സ്ഥലങ്ങൾ കൈയേറി അന്യാധീനപ്പെട്ടതിൻ്റെ തുടർക്കഥയായ് നഗരസഭയും ഉണ്ടാക്കിയെടുത്ത ചില കടലാസുകളുടെ ബലത്തിൽ ശേഷിക്കുന്ന ആശ്രമം വക ഭൂമിയും അന്യാധീനപ്പെടാൻ സാധ്യതയുണ്ട് അത് മുന്നിൽ കണ്ട് കൊണ്ട് ഇലക്ഷൻ വരെ ഈഴവ എസ് എൻ ഡി.പി.വോട്ടുകൾ പിടിച്ചു നിർത്തി ജയം ഉറപ്പാക്കുകയായിരിക്കും ജനപ്രതിനിധികളുടെ തന്ത്രങ്ങൾ, അതായത് നഷ്ടപ്പെടാനും കബളിപ്പിക്കപ്പെടാനും ഒരു വിഭാഗം ഈഴവരാദി വോട്ടർമാർ ഇപ്പോഴും തയ്യാറാണെന്ന്