
അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവീകരിച്ച അത്യാധുനിക സജ്ജീകങ്ങളോട് കൂടിയ കാത്ത ലാബിന്റെയും,ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജിയുടെയും ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വെഞ്ചിരിപ്പ് കർമ്മവും ഉദ്ഘാടനവും നടത്തി.
ഈ ആശുപത്രിയിൽ വരുന്ന ഒരാളും സങ്കടപ്പെട്ട് മടങ്ങാൻ സാധിക്കാത്ത വിധത്തിൽ ആയിരിക്കണം നമ്മുടെ പ്രവർത്തികൾ എന്ന് റാഫേൽ തട്ടിൽ ഓർമിപ്പിച്ചു
വളരെ കുറഞ്ഞ ആശുപത്രി വാസവും കൂടുതൽ വിജയസാധ്യത ഉള്ള ചികിത്സ സൗകര്യങ്ങളും പക്ഷാഘാതം( സ്ട്രോക്ക്) വരുമ്പോൾ ഉണ്ടായേക്കാവുന്ന തളർച്ചകളെ ഇല്ലാതാക്കുവാനും ന്യൂറോ ഇന്റർവെൻഷൻ റേഡിയോളജി വിഭാഗം കൊണ്ട് സാധിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാദർ ജേക്കബ് ജി പാലക്കാപിള്ളി അറിയിച്ചു.
മൂന്ന് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കാത്തലാബ് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ 24 മണിക്കൂറും പ്രവർത്തനം യോഗ്യമായിരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി പറഞ്ഞു. ബെന്നി ബഹനാൻ എംപി, റോജി എം ജോൺ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ റീത്തപ്പോൾ, മെഡിക്കൽ സൂപ്രണ്ട് സ്റ്റിജി ജോസഫ്, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.എബിൻ കളപ്പുരക്കൽ, ഫാ. സെബാസ്റ്റ്യൻ കല്ലറക്കൽ, സിസ്റ്റർ പൂജിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.