
കൊച്ചി: ആന്ധ്രപ്രദേശിൽ ജോലി ചെയ്തിരുന്ന സോഷ്യൽ വർക്കർ ആയ മലയാളി യുവതിയെ പാലാരിവട്ടത്ത് ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ഒരു വർഷക്കാലമായി ഒളിവിൽ നടന്നിരുന്ന ഗോവയിൽ ബിസിനെസ്സ്കാരനായ ഹരിപ്പാട് നങ്ങ്യർകുളങ്ങര മംഗലത്ത് രാഘവൻ മകൻ ജയകുമാർ രാഘവൻ 54 വയസ്സ് ഇന്നലെ ( 04/01/2026 ) അർദ്ധരാത്രി പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ലഹരി പദാർത്ഥം ചേർത്ത ഭക്ഷണം നൽകിയശേഷമായിരുന്നു പീഢനം. പാലാരിവട്ടം CI യുടെ നേതൃത്വത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുകയായിരുന്നു. പലവട്ടം ഗോവയിലും, മറ്റുമായി പിൻതുടർന്നെങ്കിലും പിടികൂടുവാൻ കഴിഞ്ഞില്ല. ഭാര്യ വീടായിരുന്ന കാഞ്ഞൂർ പുത്തെൻകണ്ടത്തിൽ വീട്ടിൽ നിന്നും അർധരാത്രിയോടെ CI യും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.