
*പുതുവർഷത്തെ വരവേറ്റ് അങ്കമാലിയിലെ പൗരപ്രമുഖർ*
അങ്കമാലിയിലെ പൗരപ്രമുഖർ ചേർന്ന് 26 ദീപം കൊളുത്തി പുതുവർഷത്തെ വരവേറ്റു. അങ്കമാലി മുൻ എം.എൽ.എ. പി ജെ ജോയി പുതുവർഷ പൗരസംഗമം ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖലാ വികസന സമിതി ചെയർമാൻ അഡ്വ. അവനീഷ് കോയിക്കര അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി മേഖലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ സാരഥികളെ ചടങ്ങിൽ അനുമോദിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷരായ റീത്ത പോൾ, കൊച്ചുത്രേസ്യ തങ്കച്ചൻ, ആശ രഘുനാഥ്, ബാബു സാനി, പൗളി ബേബി, റെജി വർഗീസ്, ഉപാദ്ധ്യക്ഷരായ വിൽസൺ മുണ്ടാടൻ, പി ജോയി, മാജി ബാബു, പി വി സ്റ്റീഫൻ, എൻ ജി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഡോ. ജിന്റോ ജോൺ, ഷൈജോ പറമ്പി, അഹല്യ സദാനന്ദൻ, വിവിധ സംഘടനാ നേതാക്കളായ അഡ്വ. കെ എസ് ഷാജി, ബിജു പൂപ്പത്ത്, ജിബി വർഗീസ്, പീറ്റർ സെബാസ്റ്റ്യൻ, ബി ഓ ഡേവീസ്, സിഎ ജോർജ്ജ് കുര്യൻ പാറയ്ക്കൽ, സെബി വർഗീസ് മാണിക്കത്താൻ, പുരുഷോത്തമൻ എം. കെ., മുളരിക്കൽ ഇബ്രാഹിം മൗലവി സാജു ചാക്കോ, സജീവ് അരീക്കൽ, ജോയി പോൾ, വികസന സമിതി ഭാരവാഹികളായ സെബാസ്റ്റ്യൻ ചെന്നേക്കാടൻ, സാൻജോ ജോസഫ്, ജോഷി പറോക്കാരൻ, രാജു പാറയ്ക്ക, അഡ്വ ജോസ് വി ചക്യേത്ത്, കെ എ റഹമാൻ, ശശി പി, ഡോ. സുരേഷ് മൂക്കന്നൂർ, ഡോ. പോൾ മുണ്ടാടൻ, വർഗീസ് അങ്കമാലി, കെ പി ബേബി, സാജി ജോസഫ്, സാജു ഏനായി, ലാൽ പോൾ പൈനാടത്ത്, തോമസ് മാളിയേക്കൽ, ടി ടി വർഗീസ്, രാജു പനക്കാവ്, ബാബു സാജ്, ജിബിൻ ബേബി, അജിത ജെയ്ഷോ, ജെയ് പോൾ, ഗെയിൻ കെ പി, ഗോപി, എന്നിവർ പ്രസംഗിച്ചു.