
ഇടമണ്ണേൽ വി - സുഗുണാനന്ദൻ സ്
കൊച്ചി : മാതാ അമൃതാനന്ദമയീദേവിയുടെ പിതാവും പ്രശസ്ത കഥകളി നടനുമായിരുന്ന ഇട മണ്ണേൽ വി.സുഗുണാ നന്ദൻ സ്മാരക കഥകളി പുരസ്ക്കാരം സദനം വിജയൻ വാര്യർക്ക് സമർപ്പിച്ചു.
കൊച്ചി മാതാ അമൃതാനന്ദമയീമഠം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിധി സമർപ്പണം അൻപതിനായിരത്തി ഒന്ന് രൂപ മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പ്രശസ്ത കഥകളി നടനും അദ്ധ്യാപകനുമായ സദനം വിജയൻ വാര്യർക്ക് സമർപ്പിച്ചു.
നമ്മുടെ ഭാരതീയ സംസ്ക്കാരത്തിൻ്റെ കലാരൂപമായ കഥകളിയെ പരിപോഷിപ്പിക്കുക എന്നതാണ് സുഗുണാനന്ദൻ സ്മാരക പുരസ്ക്കാരം കൊണ്ടും സുഗുണാമൃതം കഥകളി പാഠശാല കൊണ്ടും ഉദ്ദേശിക്കുന്നതെന്ന് സ്വാമിജി അനുഗ്രഹ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
പുരസ്കാര ഫലകം പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണൻ സദനം വിജയന് നൽകി.
അമ്മയുടെ പിതാവിൻ്റെ സ്മരണയ്ക്ക് കഥകളി നടന്മാർക്ക് നൽകുന്ന പുരസ്ക്കാരം ഏറ്റവും മഹത്തരമാണെന്നും കഥകളിയുടെ പരിപോഷണം ഭാരതിയ ദർശനത്തിൻ്റെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.
ആശംസ നേർന്നു കൊണ്ട് അമൃത ന്യൂറോ വിഭാഗം മേധാവി ഡോ.ആനന്ദ് കുമാർ, പ്രിൻസിപ്പൽ ഡോ.ഗിരീഷ് കുമാർ സ്വാമി അനഘാമൃതാനന്ദ പുരി എന്നിവർ സംസാരിച്ചു.
എം.ആർ.എസ് മേനോൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി.
ശശി കളരിയേൽ സ്വാഗതവും ഹരിഹരൻ എസ് നന്ദിയും പറഞ്ഞു.
സദനം വിജയൻ വാര്യർ മറുപടി പ്രസംഗം നടത്തി.
തുടർന്ന് സുഗുണാമൃതം കഥകളി വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും നടന്നു. ഞായാറാഴ്ചവൈകീട്ട് 7 മണിക്ക് വിജയൻ വാര്യരുടെ നേതൃത്വത്തിൽ ലവണാസുരം കഥകളി നടന്നു.