
, അങ്കമാലി: മൂക്കന്നൂർ മലയോര മേഖലകളിലെ കരിങ്കൽ കോറികളിലേക്ക് പാറ ഖനനം ചെയ്യാൻ ഉപയോഗിക്കുന്ന അതീവ സ്ഫോടനശേഷിയുള്ള രാസവസ്തുക്കൾ കയറ്റിയ പിക്കപ്പ് വാനുകൾ ' വഴിയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായ് അതിവേഗതയിൽ പാഞ്ഞു പോകുന്നത് ഭീഷണി ഉയർത്തുന്നു.റോഡിലെ വാഹന അപകടങ്ങൾക്കപ്പുറം ഈ വാഹനത്തിലെ വെടിമരുന്നുകൾ പൊട്ടിത്തെറിച്ച് അതീവ ഭീകരമായ അവസ്ഥയാണ് എന്തെങ്കിലും സംഭവിച്ചാൽ സംജാതമാകുക, വാഹനം വെടിമരുന്നു വാഹിനിയാണെന്നുള്ള തിരിച്ചറിവുണ്ടായി എന്നുള്ളതിൽ കാര്യമില്ല രാവിലെ സ്കൂൾ ബസുകളടക്കം സഞ്ചരിക്കുന്ന കരയാംപറമ്പ് ഏഴാറ്റു മുഖം റോഡിലാണ് ഇങ്ങനെ അപകടകരമായ രീതിയിൽ അത്യുഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കളുമായി വാഹനം പോകുന്നത് താബോർ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്കുള്ള വാഹനമാണ് യാത്രികരെയും ഇരുചക്രവാഹനക്കാരെയും അപകടപ്പെടുത്തും വിധം ഇന്ന് രാവിലെ സഞ്ചരിച്ചത്, അപകടം സംഭവിച്ച് അനുശോചിക്കുന്നതിലും ഭേദം അതിന് സാഹചര്യമൊരുക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അധികാരികളോടു് ആവശ്യപ്പെടുന്നു.
റിപ്പോർട്ടർ: നിബു അങ്കമാലി :