
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവവും കേന്ദ്ര സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും മനസിലാക്കി സ്വയം ഭാരതീയ ജനതാ പാർട്ടിയുടെ പാതയിലേക്ക് പുതിയതായി വന്നുകൊണ്ടിരിക്കുന്ന യുവാക്കളടക്കം പ്രൊഫഷനലുകളും വിവിധ മേഖലകളിലും പ്രവർത്തിക്കുന്നവരെ അന്ധാളിപ്പിക്കുകയും അതിശയിപ്പിക്കുന്നതുമാണ് വികസനം പ്രതീക്ഷിച്ചു.ബി.ജെ പി.ക്ക് വോട്ട് ചെയ്യാൻ കാത്ത് നിന്ന അനേകായിരങ്ങളെ നിരാശരാക്കിക്കൊണ്ട് കൊച്ചി നഗരസഭയിൽ അഞ്ചിടത്താണ് ബി.ജെപി സ്ഥാനാർത്ഥികളെ നിർത്താതെ ജില്ലാ, സംസ്ഥാന നേതൃത്വം വൃത്തികെട്ട രാഷ്ട്രീയം കളിച്ചിരിക്കുന്നത്, നിർഭാഗ്യമെന്ന് പറയട്ടെ ഒരു സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക പോലും ശരിയായി പൂരിപ്പിക്കാതെ അപേക്ഷ തള്ളിപ്പോയതും ജില്ലാ നേതൃത്വത്തിൻ്റെ വിവരക്കേട് ബോധ്യപ്പെടുന്നത്, കൊച്ചിയിൽ ഹൈക്കോടതിയും ജില്ലാ കോടതിയും കേന്ദ്രീകരിച്ച് പാർട്ടിയുടെ മേൽവിലാസത്തിൽ നിരവധി കേന്ദ്ര സർക്കാർ കൗൺസിൽമാരുള്ള സ്ഥലത്താണ് ഒരു നാമനിർദ്ദേശ പത്രിക പോലും പൂരിപ്പിക്കാൻ കഴിവില്ലാത്തവർ ജനങ്ങളുടെ മുമ്പിൽ പാർട്ടിയെ അപഹാസ്യരാക്കിയതും പുതുതായി പാർട്ടിയിലേക്ക് വന്നവരെ നിരാശരാക്കിയതും, ഞാനും അപ്പനും സുഭദ്രയും പാർട്ടിയിൽ മതി എന്ന് പറഞ്ഞ് നടക്കുന്നവർ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ഉന്നത നേതൃത്വങ്ങൾ ഉള്ളപ്പോൾ ഇത് സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ, തദ്ദേശഭരണ സംവിധാനത്തിൻ്റെ പാർട്ടി ഭാഗധേയം ഉറപ്പാക്കാൻ കേന്ദ്ര നേതൃത്വം കോടികളാണ് ഇക്കുറി ചിലവാക്കുന്നത്, സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതിരുന്നാൽ അവിടെ ചിലവാക്കേണ്ടതായ തുക സ്വന്തം പോക്കറ്റിലേക്ക് ആക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് അപ്പനും സുഭദ്രയും ഞാനും സംഘവും നടപ്പിലാക്കുന്നത്, കൊച്ചി നഗരം മാത്രമല്ല റൂറൽ ജില്ലകളിലും ഇതു തന്നെ സ്ഥിതി, മൂവാറ്റുപുഴ ഇടുക്കി മലയോര മേഖലകളിൽ പുതുതായി നിരവധി കർഷകർ പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ അവിടെയും സ്ഥിതി ഇതുതന്നെ, മോദിയുടെ പ്രവർത്തനങൾ കണ്ട് പാർട്ടിയിലേക്ക് വരുന്നവരെ കണ്ട് നിലവിലുള്ള ജില്ലാ നേതൃത്വങ്ങൾ ആകെ അങ്കലാപ്പിലാണ് കാരണം കേന്ദ്ര വിഹിതവും പ്രാദേശിക പിരിവും, മണ്ണ്, ക്വാറി, ഗുണ്ടാ മാഫിയ, മുതലായവരിൽ നിന്ന് പിരിക്കുന്നത് ചിലപ്പോൾ വീതിച്ച് കൊടുക്കേണ്ടി വരുമെന്നും തങ്ങളുടെ തരികിട ഷോകളും മറ്റുള്ളവർ മനസിലാക്കുമെന്ന ഭയത്തിലാണ്, എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പു കഴിയുമ്പോൾ പിരിച്ചതും ലഭിച്ചതുമായ കോടികളുടെ പങ്ക് വക്കലിൽ പാർട്ടിയിൽ ഒരു വിഴുപ്പലക്ക് ഉറപ്പായി കാണാൻ സാധിക്കും