Mission News
Mission News
Tuesday, 18 Nov 2025 18:00 pm
Mission News

Mission News

*നിയമബോധത്തിന്റെ അർദ്ധശതാബ്ദിയിലെത്തിയ ജനകീയ അഭിഭാഷകൻ, അഡ്വ: ശ്രീ, ശ്യാമപ്രസാദ്,

1952-ൽ കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിൽ ഭാനുപ്പണിക്കരുടെയും സീമന്തിനിയുടെയും മകനായി ജനിച്ചു.
കൊല്ലം എസ്‌.എൻ. കോളേജിൽ നിന്നും സുവോളജിയിൽ ബി.എസ്സി ബിരുദം നേടി.1972–75 കാലഘട്ടത്തിൽ തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിന്നും എൽ.എൽ.ബി ബിരുദം പൂർത്തിയാക്കി. തുടർന്ന് കേരള ബാർ കൗൺസിലിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്ത് 1975-ൽ കൊല്ലം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

നിയമവൃത്തിയിൽ പ്രവേശിച്ച ആദ്യകാലം മുതലേ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ അവരുടെ ശബ്ദമായി അദ്ദേഹം മാറി. നിരന്തരമായ പരിശ്രമവും അർപ്പണബോധവും കൊണ്ട് ജനപ്രിയ അഭിഭാഷകനായാണ് അദ്ദേഹം അറിയപ്പെട്ടത്.

2000-ൽ അഡ്വ. ബി. ശ്യാമപ്രസാദ് കൊല്ലം ജില്ലാ ഗവൺമെൻറ് പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതനായി. തുടർന്ന് നിരവധി പ്രധാനപ്പെട്ട, സമൂഹശ്രദ്ധ നേടിയ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു.

റാന്നി മോതിരവയൽ കേസ്, കടവൂർ കുതിരക്കടവ് കേസ്, ഇടമൺ ഇരട്ട കൊലക്കേസ്, ആഞ്ചലോസ് വധക്കേസ്, ഷീലാ വധക്കേസ് എന്നിവ പ്രധാന കേസുകൾ. പ്രത്യേകിച്ച് ഷീലാ വധം കേസിൽ ആദ്യം 304(A) ആയിരുന്ന ചാർജ്, പ്രത്യേക അന്വേഷണത്തിലൂടെ 302 ആയി പരിഷ്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ നിർണായക പങ്ക് സംസ്ഥാന നിയമരംഗത്ത് തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.കൂടാതെ നിയമ പഠന ശാലകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നീതിന്യായ കോടതിക്കുള്ളിലേക്ക് പ്രവേശിക്കുന്നവർക്കും പ്രവർത്തന മണ്ഡലത്തിൽ ഒരു ഉത്തമ മാതൃകയായ് ഇപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഈ അഭിഭാഷകൻ്റെ കോടതിക്കുള്ളിലെ നിയമസംരക്ഷണത്തിലൂന്നി ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയുടെ പരിപാവനത കാത്ത് സൂക്ഷിക്കുന്ന പ്രവർത്തനങ്ങളെ ന്യായാധിപൻമാർ പോലും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് പ്രത്യേകം സ്മരണീയമാണ്, സാധാരണക്കാരൻ്റെ ഭാഷയിൽ പറഞ്ഞാൽ മതിയായ ഫീസ് വക്കീലിന് നൽകാൻ കഴിവില്ലാത്തയാളാണെങ്കിൽ പോലും മതിയായ നീതി ലഭ്യമാക്കാതിരിക്കയില്ല ശ്യാമപ്രസാദ് വക്കീൽ എന്നത് പൊതുസമൂഹം ഇദ്ദേഹത്തെ എങ്ങനെ കാണുന്നു എന്നതാണ് വ്യക്തമാക്കുന്നത്,

അനവധി കേസുകളിൽ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അഡ്വ. ബി. ശ്യാമപ്രസാദ് തന്റെ അഭിഭാഷക ജീവിതത്തിലെ 50 വർഷം പൂർത്തിയാക്കുകയാണ്. എന്നതിലൂടെ ഈ നാടും ഇവിടുത്തെ ജനങ്ങളും ശ്യാമപ്രസാദ് എന്ന അഭിഭാഷകനെ ഇഷ്ടപ്പെടുന്നു എന്നതിൻ്റെ തെളിവാണ്

നിയമവൃത്തിയോടുള്ള അർപ്പണബോധത്തിൽ  പ്രശസ്തനായ പ്രിയ സീനിയർ അഡ്വ. ബി. ശ്യാമപ്രസാദ് സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ...