Mission News
Mission News
Monday, 17 Nov 2025 00:00 am
Mission News

Mission News

അതി ദരിദ്രമുക്ത കേരളം: ഒരു നവോത്ഥാന പ്രഖ്യാപനം 
ലേഖകൻ: ഡോ. സജികുമാർ വി. (സാമൂഹ്യ, മനഃശാസ്ത്ര, രാഷ്ട്രീയ ചിന്തകൻ, ഗവേഷകൻ)

ദാരിദ്ര്യം ഒരു സാമ്പത്തിക–സാമൂഹിക പ്രതിഭാസമെന്നതിലുപരി, ഒരു മനുഷ്യന്റെ മാനവും അവകാശങ്ങളും സ്വപ്നങ്ങളും systematically തകർത്തെറിയുന്ന   ക്രൂരമായ യാഥാർത്ഥ്യമാണ്. ലോകത്തിലെ എല്ലാ ഭരണ സംവിധാനങ്ങളും നൂറ്റാണ്ടുകളായി നടപ്പാക്കിയിട്ടുള്ള വികസന–ക്ഷേമ പദ്ധതികളിൽ ഏറ്റവും പ്രാഥമിക ലക്ഷ്യം ദാരിദ്ര്യനിവാരണമാണ്. പക്ഷേ, യാഥാർത്ഥ്യത്തിൽ 100% ദാരിദ്ര്യനിവാരണമെന്ന ആശയം പലപ്പോഴും “അപ്രാപ്യമായ ലക്ഷ്യം” എന്ന നിലയിൽ നിലനിന്നു.
ഈ പശ്ചാത്തലത്തിൽ, കേരള സർക്കാർ ധൈര്യത്തോടെ പ്രഖ്യാപിച്ച “അതി ദരിദ്ര മുക്ത കേരളം” എന്ന തീരുമാനം സംസ്ഥാനത്തിന്റെ ഭരണചരിത്രത്തിലും, സമൂഹശാസ്ത്രത്തിലും, രാഷ്ട്രീയചിന്തയിലും, മനുഷ്യാവകാശദർശനത്തിലും വലിയൊരു മൈൽസ്റ്റോൺ ആയി വിലയിരുത്തപ്പെടേണ്ടതാണ്.
ലോകത്ത് “Zero Extreme Poverty” എന്ന ആശയം നടപ്പിലാക്കാൻ ധൈര്യപ്പെട്ട ഭരണകൂടങ്ങൾ ഇല്ലതന്നെ/വിരളമാണ്. അതുകൊണ്ട് തന്നെ, ഇത്തരം പ്രഖ്യാപനം ഒരു ഭരണനടപടിയായി മാത്രം കാണാനാവില്ല; മറിച്ച്, ഒരു മനുഷ്യനിർമ്മിത, മൂല്യനിർമ്മിത സാമൂഹ്യ വിപ്ലവം എന്ന നിലയിൽ പഠിക്കുക തന്നെയാണ് ഉചിതം.
കേരളത്തിലെ അതി ദരിദ്രരുടെ  അവസ്ഥയിൽ സാധാരണയായി കാണപ്പെട്ടിരുന്നത്:
ഉറപ്പുള്ള ആഹാരത്തിന്റെ അഭാവം
വീടെന്ന പ്രാഥമികാവകാശത്തിന്റെ നിഷേധം
ആരോഗ്യസംരക്ഷണത്തിലെ പ്രാപ്യതയില്ലായ്മ
വരുമാനത്തിന്റെ പൂർണ്ണ അഭാവം,
ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാകുന്ന ശാരീരിക–മാനസിക പ്രശ്നങ്ങൾ,
സമൂഹത്തിലേക്കുള്ള പുനഃപ്രവേശത്തെ തടയുന്ന അപമാനബോധം,
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തുടർച്ചയില്ലായ്മ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ആണ്.
ഇവയൊക്കെ ഒരുമിച്ച് ചേർന്ന് അതിദരിദ്രതയെ ഒരു സാമ്പത്തിക പ്രശ്നമല്ല, മറിച്ച് മനുഷ്യാവകാശ പ്രതിസന്ധി ആക്കി മാറ്റിയിരുന്നു.
'അതി ദരിദ്രമുക്ത കേരളം’ ഒരു ഭരണപ്രഖ്യാപനമല്ല, മൂല്യപ്രഖ്യാപനമാണ്.
ഈ പ്രഖ്യാപനം താഴെ പറയുന്ന മൂല്യങ്ങളെ ഭരണതലത്തിൽ constitutionalize ചെയ്യുന്നു:
1. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഒരു അവകാശമാണ്, സഹായമല്ല.
2. ഒരോ കുടുംബത്തിനും ഭക്ഷണം, വസ്ത്രം, താമസം എന്ന അടിസ്ഥാനമൂല്യങ്ങൾക്ക് സംസ്ഥാന ഉത്തരവാദിത്വമുണ്ട്.
3. ദാരിദ്ര്യം ഒരു കുറ്റമല്ല; പക്ഷേ, ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള പ്രവർത്തനമില്ലായ്മ ഒരു സാമൂഹ്യ കുറ്റവുമാണ്.
4. സംസ്ഥാനം ഏറ്റവും പിന്നിൽ നിൽക്കുന്നവർക്കൊപ്പം അവസാന വ്യക്തിവരെ എത്തും എന്ന പ്രഖ്യാപനത്തിലൂടെ മഹാത്മാഗാന്ധിയുടെ ‘അന്ത്യജന’ ദർശനത്തെ രാഷ്ട്രീയപ്രാവർത്തികമാക്കുകയാണ്.

“അതി ദരിദ്ര മുക്ത കേരളം” എന്ന നിലപാട് സ്വാഭാവികമായി ഒരു ‘ഭിക്ഷാടന രഹിത കേരളം’ എന്ന ആശയത്തിലേക്ക് നയിക്കുന്നു.
ഇത് രണ്ട് പ്രധാന കാര്യങ്ങൾ ഉറപ്പാക്കുന്നു:
1. സംസ്ഥാനത്ത് ഒരാളും അതിദരിദ്രനല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചാൽ,
എതെങ്കിലും വ്യക്തി പൊതുചാലകങ്ങൾ ഉപയോഗിച്ച് ഭിക്ഷയെടുക്കുന്നത്
"സിസ്റ്റത്തെ വഞ്ചിക്കുന്നതും, ക്രിമിനൽ നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നതും, സമൂഹ മനഃശാസ്ത്രത്തെ കബളിപ്പിക്കുന്നതുമാണ്" എന്ന നിലയിൽ വിലയിരുത്തപ്പെടും.
അതുകൊണ്ട്, ഭിക്ഷാടനത്തെ നിയമവിരുദ്ധമായി കണക്കാക്കുകയും,
സംസ്ഥാനത്ത് മനുഷ്യാവകാശ സംരക്ഷണത്തോടൊപ്പം ആധുനിക നിയമനടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
2. കേരള സംസ്കാരത്തിൽ ഭിക്ഷയുടെ രണ്ട് രൂപങ്ങൾ ഉണ്ട്.
1. അതിദാരിദ്ര്യത്തിലെ നിർബന്ധിത ഭിക്ഷ
2. ആത്മീയ–ധാർമ്മിക നേർച്ച/അന്നദാനം എന്ന സാംസ്കാരിക ഭിക്ഷ
രണ്ടാമത്തേത് ഒരു യാചനമല്ല, മറിച്ച് ഒരു ആചാരമാണ്. ഈ പ്രഖ്യാപനം ഈ സാംസ്കാരിക മൂല്യം സംരക്ഷിക്കുന്നു.
ദാരിദ്ര്യനിവാരണം ഒരു സാമൂഹ്യ കരാർ ആണ്. ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ സർക്കാർ ഏക പക്ഷീയമായല്ല  പ്രവർത്തിച്ചത്  ;
സമൂഹത്തിലെ മാനുഷിക മൂല്യ അവബോധ മുള്ള ഏവർക്കും അണിചേരാൻ അവസരം നൽകി ഒരു മാസ്സ് മൂവ്മെന്റ് ഉണ്ടാക്കി.
മദ്യപാനവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, റോഡരികിൽ കഴിയുന്നവർ, ഉപജീവനരഹിത വയോധികർ തുടങ്ങിയ എല്ലാ വിഭാഗങ്ങളും സർവേ ചെയ്ത് ഓരോരുത്തർക്കും പ്രത്യേക rehabilitation pathway രൂപപ്പെടുത്തിയ പുതിയ administrative model കേരളം സൃഷ്ടിച്ചു.

ദാരിദ്ര്യം സ്വമഹത്വബോധം നശിപ്പിക്കുന്നു. 
വികാരശൂന്യതയും ആത്മഹത്യാശക്തിയും വർധിപ്പിക്കുന്നു
കുടുംബബന്ധങ്ങളെ തകർത്ത്
കുട്ടികളുടെ മനഃവികസനത്തെ തടസ്സപ്പെടുത്തുന്നു
സാമൂഹ്യ ഇടപെടലിൽ നിന്ന് പുറത്തേക്കു തള്ളുന്നു
“ഞാൻ ഒരു സമൂഹത്തിന്റെ അംഗമാണ്, എന്നെ സംരക്ഷിക്കുന്നത് സംസ്ഥാനം തന്നെ” എന്ന തിരിച്ചറിവ് വളരെ വലിയ മനഃശാസ്ത്രപരമായ ചികിത്സ തന്നെയാണ്.
വീട്, ഭക്ഷണം, വസ്ത്രം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുമ്പോൾ വ്യക്തിയുടെ existential anxiety ഇല്ലാതാകും.
അതിദാരിദ്ര്യം നീക്കുന്നത് ഒരാളെ സമ്പന്നനാക്കുകയല്ല;
മറിച്ച് സ്വഗൗരവമുള്ള ഒരു മനുഷ്യനാകാൻ അവസരം ഒരുക്കുക എന്നതാണ്.

അതി ദാരിദ്രമുക്ത കേരളം പ്രഖ്യാപിക്കുന്നത് രാഷ്ട്രീയമായി ഒരു അപകടം തന്നെയാണ്.
കാരണം ഭരണ - സെലക്ഷൻ സംവിധാനത്തിൽ വരുന്ന ചെറിയൊരു സ്വാഭാവിക പിഴവ്പോലും എതിർപക്ഷം  “പരാജയം” എന്ന് വിളിക്കും.
വിമർശകർ 100% എന്ന വാക്ക് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ആക്രമണം നടത്തും
എങ്കിലും ഈ അപകടം മുൻകൂട്ടി കണ്ടിട്ടും സർക്കാർ പ്രഖ്യാപനം നടത്തിയത് ഉത്തരവാദിത്ത രാഷ്ട്രീയതയുടെ ഉദാത്ത മാതൃകയാണ്.
സാമ്പത്തികശാസ്ത്രത്തിൽ “benchmarking model” എന്ന ആശയമുണ്ട്. അതുപോലെ, കേരളത്തിന്റെ ഈ പ്രഖ്യാപനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രാവർത്തികമാക്കാവുന്ന ഒരു administrative template സൃഷ്ടിക്കുന്നു.
100% വിജയം സാധ്യമാകണമെന്നില്ല — പക്ഷേ, 100% മാന്യത ഉറപ്പാണ്.
സംസ്ഥാനം ശ്രമിച്ചു എന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശ വിജയം. മനുഷ്യരെ അവസാനനിരയിൽ നിന്ന് ഉയർത്താനുള്ള ശ്രമം തന്നെ ഭീമമായ മാറ്റമാണ്.
ഒരു സമൂഹത്തെ മഹത്തരമാക്കുന്നത് പൂർണ്ണത അല്ല; മറിച്ച് നീതി നടപ്പാക്കാനുള്ള മനസ്സ് ആണ്.

ഏതൊരു ചരിത്രപരമായ മാറ്റത്തിനും പിന്നിൽ
രാഷ്ട്രീയ നേതാക്കൾ,  policy designers, 
ground-level workers, കുടുംബശ്രീ പ്രവർത്തകർ
സാമൂഹ്യ പ്രവർത്തകർ, സർവേ ടീമുകൾ,
ആരോഗ്യപ്രവർത്തകർ, നാട്ടുറവിടങ്ങളുടെ സഹായം എന്നിവ അനിവാര്യമാണ്.
ഈ കൂട്ടായ്മയേയും , അഭിമാനകരമായ ഈ പ്രഖ്യാപനത്തിനെയും, അതിനു പിന്നാലെയുള്ള
മഹത്തായ രാഷ്ട്രീയ ധൈര്യത്തെയും മുന്നോട്ടുള്ള കാഴ്ചപ്പാടിനെയും
കേരളം മുഴുവൻ നന്ദിയോടെ അഭിവാദ്യമർപ്പിക്കണം.

അതി ദാരിദ്രമുക്ത കേരളത്തിന്റെ പ്രഖ്യാപനം മലയാളിയുടെ ചരിത്രത്തിൽ ഒരു നൂതന മനുഷ്യദർശനത്തിന്റെ ആരംഭചിഹ്നം ആണ്.
ഇത് വെറും ഭരണപ്രസ്താവനയല്ല;, ഇത് ഒരു സന്ദേശമാണ്:
“കേരളത്തിൽ ഒരു മനുഷ്യനും അതിദാരിദ്ര്യത്തിന്റെ അവമതിപ്പിൽ വീഴില്ല.
സംസ്ഥാനം അവനെ കൈപിടിച്ചു ഉയർത്തും.”
ഇത് ഇന്ത്യക്കും ലോകത്തിനും മുന്നിൽ ഒരു മോറൽ മെസേജും,
ഒരു ജനാധിപത്യാത്മക മാതൃകയും, ഒരു മാനവികതയുടെ രാഷ്ട്രീയ സത്യവും ആയി നിലനിൽക്കും.