
അങ്കമാലി: സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വിൽഫ്രഡ് എച്ചിൻ്റെയും ഉഷാകുമാരി പി. ടി (റിട്ട. എ ജി എം , ടെൽക്) യുടെയും മകൻ അലൻ ജോൺ വിൽഫ്രഡും കോട്ടയം എറികാട് ഹൗസിൽ രാജീവ് ജോൺ -
ഷൈനി രാജീവിൻ്റെയും മകൾ ഷാറ സൂസ്സൻ രാജീവും വിവാഹിതരായി.
നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ വച്ച്
നടന്ന വിവാഹത്തിൽ ബെന്നി ബഹനാൻ എം പി,
വയോജന കമ്മീഷൻ ചെയർമാൻ കെ. സോമപ്രസാദ് (മുൻ എം.പി.) എം എൽ എ മാരായ അൻവർ സാദത്ത് ,റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, മുനിസിപ്പൽ ചെയർമാന്മാരായ അഡ്വ ഷിയോ പോൾ, എം . ഒ . ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ , അങ്കമാലി ബ്ലോക്ക് പ്രസിഡൻ്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, സംസ്കാര സാഹിതി വർക്കിങ് ചെയർമാൻ എൻ വി പ്രദീപ്കുമാർ, രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ, മുൻ വൈസ് ചാൻസ് ലർ ഡോ. എം.സി ദിലീപ്കുമാർ, പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ ടി.എസ് ജോയി, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ വി സുനിൽ, ജില്ലാ പഞ്ചായത്തംഗം എം. ജെ. ജോമി , മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ചലച്ചിത്ര സീരിയൽ പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, മാദ്ധ്യമപ്രവർത്തകരടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.