Mission News
Mission News
Saturday, 08 Nov 2025 18:00 pm
Mission News

Mission News

മൂവാറ്റുപുഴ   : നിരവധി മോഷണക്കേസുകളിലെ പ്രതി ബാറ്ററി മോഷണത്തിന് മുവാറ്റുപുഴയിൽ പിടിയിൽ. പെഴക്കപ്പിള്ളി ചാരിസ് ഹോസ്പിറ്റലിന് സമീപം സെക്കൻഡ് ഹാൻഡ് മിനിലോറികൾ വില്പന നടത്തുന്ന സ്ഥാപനത്തിലെ ബാറ്ററികൾ  മോഷ്ടിച്ച കേസിൽ ഐരാപുരം  കുഴുർ  പാറത്തട്ടേൽ  മനു മോഹനൻ (27)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എറണാകുളം റൂറൽ ജില്ലയിൽ നിരവധി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്ഐമാരായ പി വി സജി,
എഡിസൺ മാത്യു, ഷിബു മാത്യു, സീനിയർ സിപിഓമാരായ ബോസ് ബേബി, ക്രിസ്തുദാസ് പീറ്റർ, സിപിഓ ശ്രീജു രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.