
അങ്കമാലി നഗരസഭ 21 ആം വാർഡിൽ പൊതുകുളങ്ങൾ നവീകരിയ്ക്കുന്നതിന്റെ ഭാഗമായി ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനു വേണ്ടി 13 അടി പൊക്കത്തിൽ ഗ്രിൽ ഫെൻസിങ് സ്ഥാപിച്ചു. കൂടാതെ കുളത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും പായലും നീക്കം ചെയ്യുന്നതിനും ഫണ്ട് വകയിരിത്തിയിട്ടുണ്ട്. നിർമ്മാണം പൂർത്തികരിച്ച നവീകരിയ്ക്കൽ പദ്ധതിയുടെ ഉദ്ഘാടനം ബഹു. നഗരസഭ ചെയർമാൻ അഡ്വ ഷിയോ പോൾ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ബാസ്റ്റിൻ ഡി. പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് പി.എഫ്., പ്രവിത മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. വർഗീസ് കിഴക്കേടത്ത്, ബൈജു ഈരാളി, എം.എം. പൗലോസ് മനയ്ക്ക പറമ്പിൽ , ജിജി വടക്കൻ , ബൈജു കിഴക്കേടത്ത് വർക്കി പാറയ്ക്ക ഉൾപ്പെടെ 21 ആം വാർഡിലെയും 22 ആം വാർഡിലെയും ജനങ്ങൾ സന്നിഹിതരായിരുന്നു. ഈ ഭാഗത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തി കരിച്ചിട്ടുണ്ട്.